മോദിയുടെ നയങ്ങൾ നടപ്പിലാക്കാനുള്ള തിരക്കിലാണ് കേരളം-ആർ.എം.പി.ഐ
text_fieldsരാഷ്ട്രീയ ബോധ്യമുണ്ടെങ്കിൽ ആദ്യത്തെ ലക്ഷ്യമാവേണ്ടത് ഫാഷിസ്റ്റ് ഭരണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുകയെന്നതാണെന്ന് ആർ.എം.പി.ഐ ദേശീയ സെക്രട്ടറി മംഗത്റാം പസ്ല. വലതുപക്ഷ രാഷ്ടീയത്തെയും, നവലിബറൽ സാമ്പത്തിക നയങ്ങളെയും തോൽപ്പിക്കേണ്ടതുണ്ട്. ഇത്തരം രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നതിനു പകരം നരേന്ദ്ര മോദിയുടെ നയങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് സി.പി.എമ്മും കേരള സർക്കാറുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ പുതിയ ഇടതുപക്ഷത്തെ കെട്ടിപ്പടുക്കേണ്ട ചുമതല ആർ.എം.പി.ഐക്കാണ്.
തൃശ്ശൂരിൽ ആർ.എം.പി.ഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മംഗത്റാം പസ്ല. വലതുപക്ഷ നയങ്ങൾ നടപ്പാക്കാന് ശ്രമിച്ചതു കൊണ്ട് പശ്ചിമ ബംഗാളിൽ ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടിയായി സി.പി.എം മാറിയെന്ന് ആദ്ദേഹം കുറ്റപ്പെടുത്തി. എംസിപിഐയു നേതാവ് ശ്രീകുമാറും, അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷൻ നേതാവ് ആനിയും സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡൻറ് ടി.എൽ. സന്തോഷ് പതാക ഉയര്ത്തി. സെക്രട്ടറി എന്. വേണു, കെ.കെ. രമ എംഎല്എ, കെ.എസ്. ഹരിഹരന്, അഡ്വ കുമാരന് കുട്ടി, പി.ജെ. മോൺസി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.