ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ റുസ്താഖിനടുത്ത് കാർ മറിഞ്ഞ് തൃശൂർ സ്വദേശി മരിച്ചു. കൈപ്പമംഗലം ചെളിങ്ങാട് ഒറ്റതൈ സെൻറർ പടിഞ്ഞാറ് ഭാഗത്ത്
താമസിക്കുന്ന പുഴങ്കരയില്ലത്ത് പരേതനായ ഖാലിദിെൻറ മകന് അബ്ദുൽകരീം (55) ആണ് മരിച്ചത്.
ജോലി ആവശ്യാർഥം ദുബൈയിലേക്ക് പോകവേ ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഒറ്റപ്പെട്ട സ്ഥലത്താണ് അപകടം നടന്നത്. ഇതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി. ദുബൈയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവന്ന് വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന കരീം കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഒമാനിലുണ്ട്. ചികിത്സാ ആവശ്യാർഥം കഴിഞ്ഞ ഒരാഴ്ചയായി നാട്ടിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് തിരികെയെത്തിയത്. ഭാര്യ ഹസീനയും മൂന്ന് മക്കളും ഒമാനിലുണ്ട്. കുടുംബസമേതം റുസ്താഖിലായിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.