Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഞ്ചുകുഞ്ഞ്​...

പിഞ്ചുകുഞ്ഞ്​ മാതാവി​െൻറ കൺമുന്നിൽ ടിപ്പർലോറി കയറി മരിച്ചു

text_fields
bookmark_border
പിഞ്ചുകുഞ്ഞ്​ മാതാവി​െൻറ കൺമുന്നിൽ ടിപ്പർലോറി കയറി മരിച്ചു
cancel

എരുമപ്പെട്ടി: മൂന്ന് വയസ്സുകാരൻ മാതാവി​​െൻറ കൺമുന്നിൽ ടിപ്പർലോറി കയറി മരിച്ചു. നേപ്പാൾ സ്വദേശികളായ ജയറാം-ജാനകി ദമ്പതികളുടെ ഇളയ മകൻ അലിഷാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15ന് വെള്ളറക്കാട് പേങ്ങാട്ടുപാറ കൈതമാട്ടത്തിനു സമീപമായിരുന്നു അപകടം.

മൂത്ത മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ വരുമ്പോൾ ജാനകിയുടെ കൂടെ വന്നതാണ് അലിഷ്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാതാവി​​െൻറ കൈവിട്ട് റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി അലിഷിനെ ഇടിക്കുകയായിരുന്നു. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സ്കൂൾ സമയത്ത് നിയമം ലംഘിച്ചാണ് ടിപ്പർ ലോറി ഓടിയത്. അപകടത്തെ തുടർന്ന് വെള്ളറക്കാട്-മുക്കിലപീടിക റോഡിലൂടെ സഞ്ചരിച്ച ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർ ചാലിശ്ശേരി മേലേതലക്ക വീട്ടിൽ സവാദിനെ (25) എരുമപ്പെട്ടി പൊലീസ് കസ്​റ്റഡിയിലെടുത്ത്​ മേൽനടപടി സ്വീകരിച്ചു. സഹോദരങ്ങൾ: അനിത്ത്, സുസ്മിത.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala newslorry
News Summary - Road accident - Three year old died - Kerala news
Next Story