റോഡ് കാമറ: നിയമലംഘനങ്ങൾക്കു പിഴ ജൂൺ അഞ്ച് മുതൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ റോഡ് കാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ തീരുമാനം. ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കുക. നേരത്തേ മേയ് 20 മുതൽ പിഴ ഈടാക്കാനാണ് നീക്കം നടന്നത്. പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത് മാറ്റിവെച്ചത്.
ഇതിനുപുറമെ, ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കുപുറമേ, 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കേണ്ടെന്നു തത്വത്തിൽ തീരുമാനിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി ഈ വിഷയത്തിൽ നിയമോപദേശം തേടും. കേന്ദ്രനിയമത്തിനു വിരുദ്ധമാകുമെന്നതിനാലാണ് കോടതി നടപടി ഒഴിവാക്കാൻ നിയമോപദേശം തേടുന്നത്.
പദ്ധതി സംബന്ധിച്ച് മന്ത്രിസഭ തീരുമാനിച്ച് ഏപ്രിൽ 18ന് പുറത്തിറക്കിയ സമഗ്ര ഭരണാനുമതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി അന്തിമകരാർ രൂപപ്പെടുത്താൻ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
24നു മുൻപ് കരാറിന്റെ കരട് തയാറാക്കി ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സാങ്കേതികസമിതിയുടെ പരിശോധനയ്ക്കു വയ്ക്കും. തുടർന്നാകും അന്തിമ കരാർ നടപടികളിലേക്ക് നീങ്ങുക. എന്നാൽ, ഇരുചക്രവാഹനത്തിൽ രണ്ടുപേർക്കുപുറമേ, 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്ന സാഹചര്യത്തിൽ വീണ്ടും വലിയ എതിർപ്പിലേക്ക് കാമറ പദ്ധതി മാറുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.