റോഡപകടങ്ങൾ: യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡപകടങ്ങൾ കുറക്കാൻ സർക്കാറുകളും റോഡ് സുരക്ഷ അതോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് ഹൈകോടതി. റോഡ് വികസനത്തിന് വിട്ടുനൽകാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവിൽ പറയുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും ഇതിനായി സർക്കാർ പിരിച്ചെടുത്ത ഫണ്ട് അതോറിറ്റിക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി. ജെ. കോടങ്കണ്ടത്ത് ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹരജികളിലാണ് ഉത്തരവ്.
സുരക്ഷിതമായ റോഡുകൾ പൗരെൻറ ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. സർക്കാറുകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണം.
റോഡിൽ അപകടകരമായി സ്ഥാപിച്ച തൂണുകളും റോഡരികിലെ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കുക, സമീപത്തെ ഭൂമിയിൽനിന്ന് റോഡുകളിലേക്ക് തള്ളിനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുക, വിട്ടുനൽകാത്ത ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നടപടികൾ സ്വീകരിക്കുക, റോഡുകൾ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാൻ പണികൾ ഒരുമിച്ചു ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.