റോഡ് സുരക്ഷക്ക് കമീഷണറുണ്ട്, അധികാരമില്ല
text_fieldsതിരുവനന്തപുരം: റോഡ് സുരക്ഷ അതോറിറ്റിക്ക് സ്വതന്ത്ര ചുമതലയുള്ള കമീഷണറെ നിേ യാഗിച്ചെങ്കിലും ഇടപെടലുകൾക്ക് അധികാരം നൽകുന്ന നിയമഭേദഗതി മാസങ്ങളായി അലമാ രപ്പൂട്ടിൽ. കേരള റോഡ് സുരക്ഷ അതോറിറ്റി ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ കഴ ിഞ്ഞ ഒക്ടോബറിൽതന്നെ ഗതാഗതവകുപ്പ് തയാറാക്കി സമർപ്പിച്ചിരുന്നു. ബിൽ നിയമസഭയിൽ വെക്കുന്നതിനായി മന്ത്രിസഭക്ക് സമർപ്പിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥ കാരണങ്ങളാൽ നിലച്ചത്.
മന്ത്രിസഭയോഗത്തിൽ ഇൗ അജണ്ട ഉൾപ്പെടുന്നതിന് മുഖ്യമന്ത്രി തത്ത്വത്തിൽ അംഗീകാരവും നൽകിയിരുന്നു. നോട്ട് തയാറാക്കൽ അടക്കം സാേങ്കതിക നടപടി മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഉദ്യോഗസ്ഥരുടെ അവധിയും ആളില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് നടപടി നീളുന്നത്. കെ.എ.എസ് പരീക്ഷ തയാെറടുപ്പുകൾക്കായി ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചെന്നാണ് വിവരം.
ഒന്നര വർഷം മുമ്പ് റോഡ് സുരക്ഷ അതോറിറ്റി ആക്ടിൽ ഭേദഗതി വരുത്തിയാണ് സ്വതന്ത്ര ചുമതലയുള്ള റോഡ് സുരക്ഷ കമീഷണർ തസ്തികക്ക് രൂപം നൽകിയത്. അതുവരെ ഗതാഗത കമീഷണർമാരായിരുന്നു റോഡ് സുരക്ഷ കമീഷണറുടെ ചുമതല വഹിച്ചിരുന്നത്. ഇപ്പോൾ കമീഷണറുണ്ടെങ്കിലും റോഡ് സുരക്ഷ അതോറിറ്റിക്കാണ് അധികാരങ്ങളെല്ലാം. എന്ത് തീരുമാനവും 12 അംഗ അതോറിറ്റി യോഗം ചേർന്നേ തീരുമാനിക്കാനാവൂ. റോഡിൽ അപകടനിലയിൽ ബോർഡ് ശ്രദ്ധയിൽപെട്ടാൽ നീക്കം ചെയ്യാൻ പൊലീസിനോേടാ തദ്ദേശസ്ഥാപനങ്ങളോടോ ആവശ്യപ്പെടാനുള്ള അധികാരം പോലും കമീഷണർക്കില്ല. അപകടങ്ങൾ അടക്കം അടിയന്തര ഇടപെടൽ ആവശ്യമുള്ള സാഹചര്യങ്ങളിൽ ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇനി റോഡ് സുരക്ഷ സ്ക്വാഡും
റോഡ് സുരക്ഷ കമീഷണർക്ക് കീഴിൽ റോഡ് സുരക്ഷ സ്ക്വാഡിനും പുതിയ നിയമഭേദഗതി അധികാരം നൽകുന്നു. പൊലീസ്, മോേട്ടാർവാഹനം, മരാമത്ത് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാവും സ്ക്വാഡിൽ ഉണ്ടാവുക. കമീഷണറുടെ നിർദേശപ്രകാരമാകും റോഡ് സുരക്ഷ സ്ക്വാഡുകൾ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.