റോഡ് നികുതി: ഷോൺ ജോർജിന്റെ ഹരജിയിൽ നോട്ടീസ്
text_fieldsകൊച്ചി: വാഹനങ്ങൾക്ക് എല്ലാ നികുതികളും ചുമത്തി ഇതടക്കമുള്ള തുകക്ക് റോഡ് നികുതി ഈടാക്കുന്ന സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജനപക്ഷം നേതാവും കോട്ടയം ജില്ല പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ് ഹൈകോടതിയിൽ. വാഹനങ്ങളുടെ അടിസ്ഥാന വിലയോടൊപ്പം സെസും ജി.എസ്.ടിയുമടക്കം നികുതികൾ ചുമത്തിയ ശേഷം റോഡ് നികുതി ഈടാക്കുന്ന സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിന് നോട്ടീസ് ഉത്തരവായി.
പുതിയ വാഹനത്തിന്റെ അടിസ്ഥാന വിലക്കൊപ്പം 20 ശതമാനം സെസും 28 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ 48 ശതമാനം നികുതിയാണ് ഉപഭോക്താവ് നൽകേണ്ടിവരുന്നത്. ഇതിന് പിന്നാലെ സെസും ജി.എസ്.ടിയും ഉൾപ്പെടെയുള്ള വാഹന വിലയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ റോഡ് നികുതി ഈടാക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാന വില കണക്കാക്കിയാണ് റോഡ് നികുതി ഈടാക്കേണ്ടത്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ വാഹനങ്ങളുടെ അടിസ്ഥാന വിലയിൽനിന്നാണ് റോഡ് നികുതി ഈടാക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തിൽ വന്ന ശേഷം ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരമില്ലാതെ ഇത്തരത്തിൽ നികുതി ഈടാക്കാൻ സംസ്ഥാന സർക്കാറിന് അവകാശമില്ലെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.