ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒാഡിറ്റോറിയം എന്നിവക്കുള്ള റോഡിെൻറ വീതിയിൽ കുറവുവരുത്തി
text_fieldsതിരുവനന്തപുരം: 18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിെൻറ വീതി പത്തുമീറ്റര്‍ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഇതിനായി ഭേദഗതി ചെയ്യും. കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
ഫ്ലോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നതിന് പഴയ ഫോര്‍മുലതന്നെ ഉപയോഗിക്കാൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തേയുള്ള ചട്ടങ്ങള്‍ പ്രകാരം ഫ്ലോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നത് ഫ്ലോര്‍ ഏരിയയുടെ അടിസ്ഥാനത്തിലായിരുന്നു. 2019ല്‍ വരുത്തിയ ഭേദഗതി പ്രകാരം അത് ബില്ട്ടപ് ഏരിയയുടെ അടിസ്ഥാനത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.