തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് ധനസഹായം നൽകും -കേന്ദ്രം
text_fieldsന്യൂഡൽഹി: തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് ധനസഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി അദ്ദേഹത്തിെൻറ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയിലെ 1,233 കി.മീ. വരുന്ന ഭാഗം കേരളം ദേശീയപാത അതോറിറ്റിക്ക് കൈമാറിയതിനാൽ അറ്റകുറ്റപ്പണിക്ക് സാധിക്കാത്ത സാഹചര്യം മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി. ഈ പ്രശന്ം പരിഹരിക്കാൻ കേന്ദ്രം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
ഭാരത് മാല രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതി ശക്തിപദ്ധതിയിൽപെടുത്തി വേഗത്തിൽ പൂർത്തിയാക്കാനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി ഗഡ്കരി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി - വാഴൂര്‍ - പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജങ്ഷന് വരെ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജങ്ഷന് (എൻ. എച്ച് 183) മുതൽ ഊന്നുകല്ലിനടുത്തുള്ള ജങ്ഷന്‍വരെ (എൻ. എച്ച് 85 ) 45 കി.മീ, കൽപറ്റക്കടുത്തുള്ള ജങ്ഷന് (എൻ. എച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കി.മീ, എൻ.എച്ച് 183 എ യുടെ ദീർഘിപ്പിക്കൽ ചവറ വരെ (എൻ.എച്ച് 66 ) 17 കി.മീ, എൻ. എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ. തിരുവനന്തപുരം -തെന്മലയെ ബന്ധിപ്പിക്കുന്ന 72. കി.മീ. ഹോസ്ദുർഗ് -പാണത്തൂർ - ബാഗമണ്ഡലം - മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേർക്കള - കല്ലഡ്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി - പൊള്ളാച്ചി റോഡ്, വിഴിഞ്ഞം - കരമന-കളിയിക്കാവിള റോഡ് എന്നിവ ഭാരത് മാല പര്യോജന രണ്ടാം ഘട്ടത്തിൽപെടുത്തി നവീകരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.