Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ വൻ...

പത്തനംതിട്ടയിൽ വൻ ജ്വല്ലറി കവർച്ച: നാലുകിലോ സ്വർണവും 13 ലക്ഷവും കവർന്നു

text_fields
bookmark_border
പത്തനംതിട്ടയിൽ വൻ ജ്വല്ലറി കവർച്ച: നാലുകിലോ സ്വർണവും 13 ലക്ഷവും കവർന്നു
cancel

പത്തനംതിട്ട: നഗരമധ്യ​ത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച. നാലുകിലോയോളം സ്വർണാഭരണങ്ങളും 13 ലക്ഷം രൂപയും കവർന്നു. പത്തനംതിട്ട ഐശ്വര്യ തിയറ്ററിന്​ എതിർവശം മുത്താരമ്മൻ കോവിലിനടുത്തുള്ള മഹാരാഷ്​ട്ര സ്വദേശിയുടെ കൃഷ ്​ണ ജ്വല്ലറിയിലാണ്​ കവർച്ച​. ഞായറാഴ്​ച വൈകീട്ട്​ 4.15ഓടെയായിരുന്നു സംഭവം.
ഈസമയം ജ്വല്ലറി തുറന്ന ജീവനക്കാരനെ ാപ്പം കടന്നുകയറിയ മോഷ്​ടാക്കൾ ജീവനക്കാരനെ കെട്ടിയിട്ട്​ ജ്വല്ലറിയിലെ ലോക്കറിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും പണവും ബാഗിലാക്കി കടന്നുകളയുകയായിരുന്നു.

മോഷ്​ടാക്കൾക്കൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ജീവനക്കാരനായ പ്രതി മഹാരാഷ്​ട്ര സ്വദേശി അക്ഷയ്​ പാട്ടീ​ൽ പിന്നീട്​ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങി. തനിക്ക്​ സംഭവവുമായി ബന്ധമി​െല്ലന്ന്​ പറഞ്ഞാണ്​ കീഴടങ്ങിയതെങ്കിലും പൊലീസ്​ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.. രണ്ടാഴ്​ച മുമ്പ്​ ജ്വല്ലറിയിൽ ജീവനക്കാരനായെത്തിയ ആളാണ്​ അക്ഷയ്​ പാട്ടീൽ. ഇയാളുടെ നേതൃത്വത്തിലാണ്​ കവർച്ച നടന്നതെന്നാണ്​ പൊലീസ്​ കരുതിയിരുന്നത്​.

ഞായറാഴ്​ചയായതിനാൽ ജ്വല്ലറി തുറന്നിരുന്നില്ല. വൈകീട്ട്​ പരിചയക്കാരനായ ഒരാൾ കുടുംബസമേതമെത്തി ജ്വല്ലറി ഉടമയെ വിളിച്ച്​ സ്വർണം വേണമെന്ന്​ അറിയിച്ചു. ഇതനുസരിച്ച്​ ഉടമ ജീവനക്കാരായ രണ്ടുപേരെ അയച്ച്​ ജ്വല്ലറി തുറപ്പിക്കുകയായിരുന്നു. തുറന്നയുടൻ ജീവനക്കാരിൽ ഒരാൾക്കൊപ്പം കടയിലേക്ക്​ കയറിയ നാലംഗസംഘം മറ്റെ ജീവനക്കാരനെ ബന്ദിയാക്കി ലോക്കറിലെ സാധനങ്ങൾ വാരി ബാഗിലിട്ടു. ബന്ദിയാക്കിയ ജീവനക്കാര​​െൻറ സ്വർണമാലയും ​ൈകവളയും മോഷ്​ടാക്കൾ പിടിച്ചുപറിച്ചു. ലോക്കർ മുറിക്കുള്ളിൽ കവർച്ച നടക്കുന്നതും ജീവനക്കാരനെ ബന്ദിയാക്കിയതും സ്വർണം വാങ്ങാൻ എത്തിയ കുടുംബം അറിയുന്നുണ്ടായിരുന്നില്ല. മോഷ്​ടാക്കൾ കടന്ന ശേഷം ലോക്കർ മുറിയിൽനിന്ന്​ പുറത്തുവന്ന ജീവനക്കാരനാണ്​ കവർച്ച വിവരം വിളിച്ചു പറഞ്ഞത്​. അപ്പോഴേക്കും മോഷ്​ടാക്കൾ ഓ​ട്ടോയിൽ കയറി രക്ഷപ്പെട്ടിരുന്നു.

സന്തോഷ്​ എന്ന ജീവനക്കാരനാണ്​ ബന്ദിയാക്കപ്പെട്ടത്​. ഇയാൾ 10 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്​. മോഷ്​ടാക്കളുടെ മർദനത്തിൽ സന്തോഷി​​െൻറ മൂക്കി​​െൻറ പാലത്തിനു​ പരിക്കേറ്റു. സന്തോഷിനൊപ്പം ജ്വല്ലറി തുറക്കുന്നതിനായാണ്​ അക്ഷയ്​ പാട്ടീലും എത്തിയത്​. ഈസമയം ഇവിടെയുണ്ടായിരുന്ന മോഷണസംഘത്തിലെ മറ്റ്​ അംഗങ്ങളും കടയിലേക്ക്​ കയറുകയായിരുന്നു. മുഖമാകെ രക്തം ഒലിച്ച നിലയിൽ സന്തോഷ്​ പുറത്തുവന്ന്​ ബഹളം ​െവച്ചപ്പോഴാണ്​ സ്വർണം വാങ്ങാനെത്തിയ കുടുംബം വിവരം അറിയുന്നത്​. സ്വർണം വാങ്ങാനെത്തിയ കുടുംബത്തിനു കവർച്ചയു​മായി ബന്ധമുള്ളതായി കരുതുന്നി​െല്ലന്ന്​ പൊലീസ്​ പറയുന്നു.

മോഷ്​ടാക്കൾക്കൊപ്പം പോയ അക്ഷയ്​​ പാട്ടീലി​െനയും കൂട്ടാളികളെയും കണ്ടെത്താൻ സംസ്​ഥാനം മുഴുവൻ അലർട്ട്​ നൽകിയിരുന്നു അതിനിടയാണ്​ രാത്രി 8.30ഓടെ അക്ഷയ്​ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങിയത്​. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണോ കീഴടങ്ങലെന്ന്​ പൊലീസ്​ സംശയിക്കുന്നുണ്ട്​. അക്ഷയ്​​ക്കൊപ്പം ഉണ്ടായിരുന്നവരും മറാത്തി ഭാഷയാണ്​ സംസാരിച്ചതെന്ന്​ സന്തോഷ്​ പറയുന്നു. ജ്വല്ലറിയിലെ സി.സി ടി.വി സംവിധാനത്തി​​െൻറ ഹാർഡ്​ ഡിസ്​ക്​ അടക്കം മോഷ്​ടാക്കൾ ഇളക്കിക്കൊണ്ട്​ പോയിട്ടുണ്ട്​. പത്തനംതിട്ട സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി ആർ. ജോസി​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittarobberyjewellery
News Summary - robbery in pathanamthitta jewellery
Next Story