ഭാര്യയുടെ ബിസിനസ് തകർക്കാൻ കവർച്ച; പ്രതികളുമായി തെളിവെടുപ്പ്
text_fieldsമുതലമട: പോത്തമ്പാടം ആയുർവേദ സ്ഥാപനത്തിൽ നടന്ന കവർച്ച കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. മുതലമട നണ്ടൻകിഴായ ചേനപ്പൻതോട്ടം സ്വദേശി ആറുമുഖൻ പത്തിചിറ (47), തൃശൂർ സ്വദേശി സുഹൈൽ (44), കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി ഷമീർ (31) എന്നിവരെയാണ് എസ്.ഐമാരായ കാശി വിശ്വനാഥൻ, സി.ബി. മധു എന്നിവരുടെ നേതൃത്വത്തിൽ ആയുർവേദ കമ്പനിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്.
ആഗസ്റ്റ് 13നാണ് ആറുമുഖൻ പത്തിച്ചിറയുടെ ഭാര്യ പോത്തമ്പാടത്ത് നടത്തുന്ന ഹാപ്പി ഹെർബൽസ് എന്ന സ്ഥാപനത്തിന്‍റെ ഷട്ടർ തകർത്ത് ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവ്, വിലപിടിപ്പിള്ള ഫയലുകൾ, ടി.വി, ഇന്റർനെറ്റ്, മോഡം എന്നിവ മോഷ്ടിച്ചത്.
നിരവധി കളവുകേസുകളിൽ പ്രതികളായ ഓട്ടോ സുഹൈൽ, ഷമീർ എന്നിവരാണ് മോഷണം നടത്തിയത്. ഭാര്യയുമായി വഴക്കിലുള്ള ആറുമുഖൻ അവരുടെ ബിസിനസ് തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കവർച്ച ആസൂത്രണം ചെയ്തത്. ജയിലിനകത്തുവെച്ച് പരിചയപ്പെട്ട ഷമീർ, ഓട്ടോ സുഹൈൽ എന്നിവരെ ഉപയോഗിച്ച് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.