വൈദികന്‍റെ പീഡനം: പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പുപറഞ്ഞ് മാനന്തവാടി രൂപത
text_fieldsകൊട്ടിയൂർ: കണ്ണൂർ പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവത്തില്‍ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി രൂപത. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്ന് മാര്‍ ജോസ് പൊരുന്നേടം കത്തിൽ അറിയിച്ചു. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിങ്ങളുടെ വേദന ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. അത് എന്റെയും ദു:ഖമാണ്.ഈ നോമ്പുകാലം ഇങ്ങനെ ചെലവഴിക്കാനാണ് നമ്മുടെ വിധിയെന്നും കത്തില്‍ പറയുന്നു.
ഇടവകക്കുണ്ടായ ആത്മാഭിമാനക്ഷതവും ആധ്യാത്മിക നഷ്ടവും വളരെ വലുതാണ്. കുട്ടിയുടെ മാതാപിതാക്കളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് തനിക്കറിയില്ല. ആ കണ്ണീരിനോട് ഞാന്‍ എന്റെ കണ്ണീരും ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് മാപ്പ് പറയാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും പറഞ്ഞാണ് ബിഷ്പ്പ് കത്ത് അവസാനിപ്പിക്കുന്നത്.
അതേസമയം, കേസിൽ കുറ്റകൃത്യം മറച്ചുവച്ചവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അധികൃതര്‍, കുഞ്ഞിനെ താമസിപ്പിച്ച വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രം അധികൃതര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ആശുപത്രിക്കും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസെടുത്ത പൊലീസ് രണ്ട് കന്യാസ്ത്രീകളടക്കം മൂന്നു സ്ത്രീകളെ പ്രതിചേര്‍ത്തിട്ടുണ്ട്.
വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലും ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. പെൺകുട്ടിക്ക് പ്രസവം നടക്കുമ്പോൾ പതിനെട്ടു വയസ്' തികഞ്ഞെങ്കിലും കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തി ആയിരുന്നില്ലെന്ന വിവരം പൊലിസിനെ അറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.