തലസ്ഥാനത്തെ റോബിൻഹുഡ് കവർച്ച: മുഖ്യപ്രതിയെ കേരളത്തിലെത്തിച്ചു
text_fields
തിരുവനന്തപുരം: തലസ്ഥാനത്ത് ഒന്നരവര്‍ഷം മുമ്പ് എസ്.ബി.ഐ എ.ടി.എമ്മുകൾ ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊള്ളയടിച്ച വിദേശസംഘത്തിലെ പ്രധാനിയെ കേരളത്തിലെത്തിച്ചു. നികരാഗ്വക്കാരൻ ഐനോട്ടു അലക്സാണ്ടർ മാരിനോയെയാണ് (28) കേരള പൊലീസ് നികരാഗ്വയിലെത്തി അറസ്റ്റ് ചെയ്ത് ശനിയാഴ്ച തലസ്ഥാനത്തെത്തിച്ചത്. ഇൻറർപോളിെൻറ സഹായം ലഭിച്ചിരുന്നു. അവിടത്തെ കോടതിയിലെ നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ ആദ്യമായാണ് ഒരു വിദേശ കുറ്റവാളിയെ ഇങ്ങനെ കൈമാറിക്കിട്ടുന്നത്. 2016 ആഗസ്റ്റ് എട്ടിന് ആറ് റുമേനിയൻ, നികരാഗ്വൻ യുവാക്കൾ തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ എ.ടി.എമ്മിൽനിന്ന് വൈഫൈ- റൂട്ടർ വഴി വിവരങ്ങൾ ശേഖരിച്ച് വ്യാജ എ.ടി.എം കാർഡ് ഉണ്ടാക്കി മുംൈബയിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു. 30 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തതായാണ് പൊലീസ് പറയുന്നത്. കേസില്‍ ഒന്നാം പ്രതിയായ ഇലി മരിയന്‍ ഗബ്രിയേലിനെ മോഷണം നടന്ന അടുത്തദിവസം തന്നെ മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ ക്രിസ്ത്യൻ വിക്ടർ കോൺസ്റ്റാൻറിനെ ഇംഗ്ലണ്ടിലും പോപ്പെസ്കുഫ്ലോളിനെ ജർമനിയിലും കണ്ടെത്തിയിട്ടുണ്ട്.
കേരള പൊലീസിെൻറ അഭ്യർഥനപ്രകാരം ഇൻറർപോൾ ഇവരെ തടഞ്ഞുെവച്ചിരിക്കുകയാണ്. ഇവരെ കൈമാറിക്കിട്ടാനുള്ള നിയമനടപടികൾ തുടങ്ങിയതായും ഒരു പ്രതിയെ പിടികിട്ടാനുണ്ടെന്നും ഡി.ജി.പി പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ പ്രതിയായി വിദേശത്തേക്ക് കടന്നവരുടെ പട്ടികയുണ്ടാക്കും. വിദേശത്തെ കോടതികളിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും തെളിവുകൾ കൈമാറാനും ഇൻറർപോളുമായുള്ള ഏകോപനത്തിനും ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ ഇൻറർനാഷനൽ ക്രൈം കോ-ഓഡിനേഷൻ സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. എസ്.പി കെ.ഇ. ബൈജു, അസി.കമീഷണർ വി. സുരേഷ് കുമാർ, സിറ്റി ഷാഡോ പൊലീസിലെ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് നികരാഗ്വയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബർ കുറ്റാന്വേഷണത്തിനുള്ള നാസ്കോം അവാർഡ് ഈ സംഘത്തിന് ലഭിച്ചിരുന്നു. അന്വേഷണസംഘത്തിന് പ്രശംസാപത്രം നൽകാൻ സർക്കാറിന് ശിപാർശ നൽകുമെന്നും ഡി.ജി.പി പറഞ്ഞു. എ.ഡി.ജി.പി അനിൽകാന്ത്, ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, എസ്.പി കെ.ഇ. ബൈജു, അസി.കമീഷണർ വി. സുരേഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.