Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്സാലോജിക്കിന്...

എക്സാലോജിക്കിന് കുരുക്കായി ആർ.ഒ.സി റിപ്പോർട്ട്: ‘സി.എം.ആർ.എൽ ഇടപാടിന് തെളിവ് ഹാജരാക്കിയില്ല’

text_fields
bookmark_border
എക്സാലോജിക്കിന് കുരുക്കായി ആർ.ഒ.സി റിപ്പോർട്ട്: ‘സി.എം.ആർ.എൽ ഇടപാടിന് തെളിവ് ഹാജരാക്കിയില്ല’
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ വിവാദമായി കത്തിപ്പടരുന്നതിനിടെ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. വിവാദമായ സി.എം.ആർ.എൽ-എക്സാലോജിക്ക് ഇടപാട് ദുരൂഹമാണെന്നും ആർ.ഒ.സി ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക്ക് സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ അന്വേഷണത്തിന് വിടാവുന്ന തരത്തിൽ വീഴ്ചകളുണ്ട്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്ക് അന്വേഷണം നടത്താം.

എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്‍റെ വിശദ അന്വേഷണത്തിലേക്ക് നയിച്ചത് ആർ.ഒ.സി റിപ്പോർട്ടാണ്. പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ വിശദ അന്വേഷണം വേണമെന്നായിരുന്നു ആർ.ഒ.സി നിലപാട്. ഏത് സേവനത്തിനാണ് പണം വാങ്ങിയതെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കിട്ടിയ പണത്തിന് ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് വിശദീകരിക്കുന്നത്.

എന്തിന് പണം കിട്ടിയെന്നും പറയുന്നില്ല. വിശദ അന്വേഷണം വേണം. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം കമ്പനിക്കെതിരെ ചുമത്താം. കമ്പനീസ് ആക്ട് 2013 സെക്ഷൻ 188ന്റെ ലംഘനം നടന്നു. കമ്പനീസ് ആക്ട് പ്രകാരം കമ്പനികാര്യ ഇടപാടുകളിൽ വീഴ്ച വരുത്തുന്നതിനെതിരായ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരായ 448 വകുപ്പുകൾ പ്രകാരം നടപടിയെടുക്കാം. ഇടപാട് വിവരം സി.എം.ആർ.എല്ലും മറച്ചുവെച്ചു. വിശദാന്വേഷണത്തിന് വീണ്ടും അക്കൗണ്ട്സ് രേഖകൾ പരിശോധിക്കണം. കെ.എസ്.ഐ.ഡി.സിയിലെ ഓഹരി പങ്കാളിത്തത്തിലേക്ക് വിരൽചൂണ്ടി സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സി.എം.ആർ.എല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

നൽകാത്ത സേവനത്തിന് സി.എം.ആർ.എൽ മൂന്ന് വർഷത്തിനിടെ വീണക്കും എക്സാലോജിക്കിനും 1.72 കോടി രൂപ നൽകിയെന്ന് ആദായ നികുതി വകുപ്പ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയിരുന്നു. മാർക്കറ്റിങ് കൺസൾട്ടൻസി, ഐ.ടി സേവനങ്ങൾ എന്നിവക്കായി 2016 ഡിസംബറിലാണ് എക്സാലോജിക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡുമായി (സി.എം.ആർ.എൽ) കരാറുണ്ടാക്കിയത്. 2017 മാർച്ചിൽ മറ്റൊരു കരാറുമുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exalogicVeena VijayanROCRegistrar of Companies
News Summary - ROC report against exalogic
Next Story