റോഹിങ്ക്യൻ അഭയാർഥികൾ കേരളത്തിലെത്തുന്നെന്ന് റെയിൽവേ
text_fieldsതിരുവനന്തപുരം: റോഹിങ്ക്യൻ അഭയാര്‍ഥികള്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേന. ചെന്നൈയില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമീഷണറാണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുടുംബമായാണ് റോഹിങ്ക്യൻ അഭയാര്‍ഥികള്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതത് സ്ഥലത്തെ പൊലീസിന് കൈമാറണമെന്ന് രഹസ്യസര്ക്കുലറില് നിര്‍ദേശിച്ചിട്ടുണ്ട്.
ഇവര്‍ സഞ്ചരിക്കുന്ന ട്രെയിനുകളുടെ പട്ടികയും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. റോഹിങ്ക്യൻ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.