മോദി രാജ്യത്തിന്റെ പാരമ്പര്യത്തിനു നേരെ കൊഞ്ഞനം കുത്തുന്നു –വി.എസ്
text_fieldsതിരുവനന്തപുരം: റോഹിങ്ക്യൻ അഭയാർഥികളോട് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന മനുഷ്യത്വഹീനമായ സമീപനത്തിലൂടെ രാജ്യത്തിെൻറ അന്തസ്സും ജനാധിപത്യ ബോധവും ലോകരാഷ്ട്രങ്ങൾക്കിടയിൽ പരിഹസിക്കപ്പെടുകയാണെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. െഎക്യദാർഢ്യ സമിതി തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച റോഹിങ്ക്യൻ െഎക്യദാർഢ്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ ഇന്ത്യയുടെ പാരമ്പര്യത്തിന് നേരെ കൊഞ്ഞനംകുത്തുകയാണ്. അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് അവർക്ക് സ്നേഹവും സാന്ത്വനവും നൽകിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ബീഫ് കഴിക്കുന്നതിെൻറ പേരിൽ അഖ്ലാഖുമാരെ കൊന്നൊടുക്കുകയും മുസ്ലിംകളോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സംരക്ഷകനായ മോദി ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
അതാണ് സംഘ്പരിവാറിെൻറ അന്യമത വിരോധവും അസഹിഷ്ണുതയും. പണ്ട് ഹിറ്റ്ലർ ചെയ്തതും ഇപ്പോൾ ട്രംപ് ചെയ്യുന്നതും മോദിയുടെ പ്രവൃത്തിയും സമീകരിക്കപ്പെടുകയുമാണ്. ഇത് തുറന്നുകാണിക്കപ്പെടുകയും പ്രതിരോധിക്കപ്പെടുകയും വേണം. റോഹിങ്ക്യകളെ ആട്ടിപ്പുറത്താക്കിയ സൂചിക്ക് മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിലാണ് സമാധാന നൊബേൽ സമ്മാനം ലഭിച്ചെന്നത് ഏറെ വിേരാധാഭാസമാെണന്നും വി.എസ് പറഞ്ഞു. കായിക്കര ബാബു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.