മുക്കുപണ്ട പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
text_fieldsകൊച്ചി: വനിതാ ജീവനക്കാർ മാത്രമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ കേസിൽ ഒരാൾ പിടിയിൽ.ചേരാനെല്ലൂർ കൊറങ്കോട്ട ദ്വീപുകാരനും മുളവുകാട് പട്ടാളക്യാമ്പിനു സമീപം വാടകക്ക് താമസിക്കുന്നയാളുമായ പ്രസന്നനെ(54)യാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറ്റൂർ വടുതലയിലുള്ള ചേരാനെല്ലൂർ സർവിസ് സഹകരണ ബാങ്കിൽ സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടംവെച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. മുളവുകാട് പൊന്നാരിമംഗലം, എറണാകുളം കോമ്പാറ തുടങ്ങിയ ഇടങ്ങളിലും പ്രതി സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്.
പ്രത്യക്ഷത്തിൽ സ്വർണമെന്ന് തോന്നിക്കുന്ന ആഭരണങ്ങൽ എത്തിച്ചുനൽകുന്നത് സുഹൃത്തുക്കളായ ടിജോ, സുനു എന്നിവരാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം ഉരച്ചുനോക്കി തനിമ പരിശോധിക്കാൻ അപ്രൈസർ ഇല്ലാത്തതാണ് ഇയാൾ മുതലെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.