ഡച്ച് പദ്ധതി ‘റൂം ഫോർ റിവർ’ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തീരനിവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന് ന ‘റൂം ഫോർ റിവർ’ എന്ന നെതർലൻഡ് പദ്ധതിയുടെ ഗുണവശങ്ങൾ സംസ്ഥാനത്തെ പുനർനിർമാ ണത്തിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ നിയന്ത്ര ണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകൾ വിദേശരാജ്യങ്ങളിലുണ്ട്. അവ ഉൾക്കൊള്ളും. റൂം ഫോർ റിവർ പദ്ധതി കുട്ടനാട് അടക്കം പ്രദേശങ്ങൾക്ക് ഗുണകരമാകുമെന്നും യൂറോപ്പ് സന്ദർശനത്തിനുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സന്ദർശനത്തിൽ പരിഗണനക്ക് വന്ന പദ്ധതികളുടെ കാര്യത്തിൽ തുടർനടപടികൾക്ക് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
പ്രളയ പുനര്നിര്മാണത്തിന് അഡീഷനൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിക്കും. ഡച്ച് പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കും വിധമാകും നടപ്പാക്കുക. അവിടത്തെ ജല മാനേജ്മെൻറ് പദ്ധതികളിൽ പലതും മാതൃകാപരവും കേരളത്തിൽ ഉപയോഗിക്കാവുന്നതുമാണ്. വാഗ്നിൻഗെൻ സർവകലാശാലയുടെ കാർഷികരംഗത്തെ നവീന മാതൃകകൾ സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയുെട നേതൃത്വത്തിൽ തുടർനടപടിയെടുക്കും. വാഴപ്പഴം കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കൽ, കാർഷിക വൈവിധ്യവത്കരണം, ഇക്കോ ടൂറിസം എന്നീ രംഗങ്ങളിലാണ് തുടർനടപടി. ഡച്ച് സഹകരണത്തോടെ പുഷ്പഫല മേഖലയിൽ സെൻറർ ഒാഫ് എക്സലൻറ് സ്ഥാപിക്കാൻ ആലോചനയുണ്ട്.
നടപടികൾക്കായി കേന്ദ്ര കൃഷി മന്ത്രാലയം, ഡച്ച് എംബസി എന്നിവയുമായി ബന്ധപ്പെടാൻ ഉേദ്യാഗസ്ഥരെ ചുമതലെപ്പടുത്തി. കാർഷികരംഗത്ത് കയർ ഉപയോഗിക്കുന്ന ഡച്ച് മാതൃക പഠിക്കും. നെതർലൻഡിലെ ജല-സമുദ്രജല-ഷിപ്പിങ് ചുമതലയുള്ള മന്ത്രി കോറ വാൻ ന്യൂവെൻ ഹ്യൂസനെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇൗ മേഖലക്ക് പ്രയോജനപ്പെടുന്ന ബിസിനസ് പ്രതിനിധി സംഘേത്താടൊപ്പമാകും അവർ കേരളം സന്ദർശിക്കുക. കേരളത്തിലെ തുറമുഖ വികസനത്തിന് പ്രയോജനകരമാകുന്നതരത്തിൽ റോട്ടർഡാം തുമുഖ പ്രതിനിധികളെ എംബസി വഴി കേരളത്തിലേക്ക് ക്ഷണിക്കും. ജൂലൈയിൽ ചർച്ച തുടങ്ങാനാകുമെന്നും ഒക്ടോബറോടെ ധാരണപത്രം ഉണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ.
ബന്ധപ്പെട്ടവരുടെ യോഗം സർക്കാർ വിളിക്കും. നെതർലൻഡ് വ്യാപാരി-തൊഴിൽ മേഖലയുെട കോൺഫെഡറേഷൻ വി.എൻ.ഒ-എൻ.സി.ഡബ്ലിയു പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ചു. ജല-സമുദ്രതല-കാർഷികരംഗങ്ങളിലെ ഡച്ച് കമ്പനികളുടെ വൈദഗ്ധ്യം കേരളം ഉപയോഗപ്പെടുത്തും. കേരളവും നെതർലൻഡും തമ്മിലെ മൂന്ന് ശതാബ്ദത്തോളം നീണ്ട ബന്ധങ്ങൾ സംബന്ധിച്ച് കൊച്ചിയിൽ എക്സിബിഷൻ സംഘടിപ്പിക്കും. േഹാർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം കേരള സർവകാലശാലയുെട നേതൃത്വത്തിൽ വീണ്ടും പ്രസിദ്ധീകരിക്കും.
കേരള ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്യാൻ ധാരണപത്രം ഉണ്ടാക്കും. അംഗീകാരത്തിന് വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും. മാലിന്യ സംസ്കരണം, മലിനജല സംസ്കരണം തുടങ്ങിയ മേഖലകളിലെ കമ്പനികളുമായി ചർച്ച നടത്തി. കേരളത്തിലെ പദ്ധതികൾക്ക് ഇവരുടെ സഹായം ലഭിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടർനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.