കേരളത്തിലേക്ക് ചരക്കുലോറികൾ ട്രെയിനിൽ കയറിവരും 'റോ റോ' പരീക്ഷണ ഒാട്ടം വിജയം
text_fieldsകോഴിക്കോട്: ചരക്കുലോറികൾ ട്രെയിനിൽ കയറ്റി കേരളത്തിലേക്കുവരുന്ന പദ്ധതിയുടെ പരീക്ഷണഒാട്ടം വിജയകരം. കൊങ്കൺ റെയിൽവേയും ദക്ഷിണ റെയിൽവേയും സഹകരിച്ച് നടപ്പാക്കുന്ന റോ റോ (റോൾ ഒാൺ, റോൾ ഒാഫ്) പദ്ധതി കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിലാണ് അവസാനിക്കുന്നത്. ഉഡുപ്പി മുതൽ വെസ്റ്റ്ഹിൽ വരെ നടത്തിയ ട്രയൽ റൺ വിജയകരമായതായി റെയിൽേവ വൃത്തങ്ങൾ പറഞ്ഞു. ഒരു വാഗൺ ട്രെയിനിൽ 50 ചരക്കുലോറികൾ വരെ എത്തിക്കുന്നതാണ് പദ്ധതി.
സാധാരണ ചരക്കുലോറികളും പത്തോ അതിലധികമോ ചക്രങ്ങളുള്ള ടോറസ് ലോറികളും കൊണ്ടുവരാം. കേരളത്തിലേക്ക് ആദ്യമായാണ് റോ റോ സർവിസ്. ചരക്കുലോറികൾ കോഴിക്കോെട്ടത്തിച്ച് ഇവിടെനിന്ന് റോഡ് മാർഗം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം. ലോറികൾ വാഗണിൽനിന്ന് ഇറക്കാൻ റാംപുകളും അപ്രോച്ച് റോഡുകളും നിർമിക്കും. ഉന്നതോദ്യോഗസ്ഥരുടെ പരിശോധനകളും ട്രയൽ റണിെൻറ ഭാഗമായി നടന്നു. പരീക്ഷണ ഒാട്ടത്തിെൻറ ഭാഗമായി ട്രെയിൻ ഷൊർണൂർ വരെ സർവിസ് നടത്തി. ഇൗ ട്രെയിൻ കടന്നുവരുന്നിടത്ത് കാസർകോട് റെയിൽവേസ്റ്റേഷനിൽ നിസ്സാരമായ മാറ്റങ്ങൾ വരുത്തേണ്ടതൊഴിച്ചാൽ മറ്റുതടസ്സങ്ങൾ ഒന്നുമുണ്ടായില്ലെന്ന് അധികൃതർ പറഞ്ഞു.
കുറഞ്ഞസമയം കൊണ്ട് ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നതാണ് പ്രധാന സവിശേഷത. കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും ലോറികളിൽ ചരക്കുനീക്കം നടത്താം. നിലവിൽ കർണാടകയിലെ സൂറത്കലിൽ ഇറക്കിയാണ് റോഡ് മാർഗം ലോറികൾ കേരളത്തിലേക്ക് വരുന്നത്.
ദക്ഷിണ റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ സക്കീർ ഹുസൈൻ, സീനിയർ മെക്കാനിക്കൽ എൻജിനീയർ സുരേന്ദ്രൻ, സീനിയർ ഡിവിഷനൽ ഒാപറേഷൻസ് മാനേജർ അശോക് കുമാർ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ജറിൻ ആനന്ദ്, സീനിയർ ഡിവിഷനൽ എൻജിനീയർ അനന്ദരാമൻ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ രാഘവേന്ദ്രകുമാർ, മംഗളൂരു ഏരിയ ഒാഫിസർ കെ.വി. ശ്രീധരൻ എന്നിവർ പരിശാധനയിൽ പെങ്കടുത്തു. മെക്കാനിക്കൽ സെക്ഷൻ സീനിയർ എൻജിനീയർ കെ. ഹാരിസിെൻറ നേതൃത്വത്തിലാണ് ഷൊർണൂർവരെ പരീക്ഷണ ഒാട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.