ലഹരി വിരുദ്ധത ഏക രാഷ്ട്രീയ അജണ്ടയാകണമെന്ന് റോഷി അഗസ്റ്റ്യൻ
text_fieldsതിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനം രാഷ്ട്രീയ പാർട്ടികളുടെ ഏക രാഷ്ട്രീയ അജണ്ടയാക്കേണ്ട ഗുരുതരമായ സ്ഥിതിയിലാണ് ഇപ്പോൾ കേരളമെത്തി നിൽക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ യുവജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ സമനില തെറ്റിയ മനസുമായി സ്വന്തം കുടുംബത്തിലുള്ളവരുടെ ജീവനുപോലും ഭീഷണിയാകുന്ന സംഭവങ്ങൾ നിത്യേന ആവർത്തിക്കുന്നു. ഇത് കണ്ടില്ലെന്ന് നടിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആവില്ല. ലഹരിമാഫിയകൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ പ്രവർത്തകരെ സജ്ജരാക്കേണ്ട ഉത്തരവാദിത്വം രാഷ്രീയ സംഘടനകൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നിർവഹിക്കേണ്ടത് നിലവിൽ കേരളത്തിൽ അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ അഡ്വ: റോണി മാത്യു അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ യുവജന സദസിൽ പാളയം ഇമാം ഡോ: വി പി സുഹൈബ് മൗലവി, ഫാ. സജി മേക്കാട്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി.വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ് ശബരിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.