മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടർ തുറന്നത് കോടതിയലക്ഷ്യമെന്ന് റോഷി അഗസ്റ്റിൻ
text_fieldsമുല്ലപ്പെരിയാർ: വ്യാഴാഴ്‌ച അർധരാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് മുല്ലപ്പെരിയാറിലെ ഷട്ടർ തുറന്നതും വെള്ളം ഒഴുക്കിയതും കോടതിയലക്ഷ്യവും ഗൗരവതരവുമാണ്.
തമിഴ്നാട് റൂൾ കർവ് പാലിച്ചില്ല. ഇക്കാര്യം പരാതി ആയി സുപ്രീംകോടതിയെ അറിയിക്കും. വെളളം രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഒഴുക്കിവിടുന്നത് നിയമപരമായി ചോദ്യം ചെയ്യും. ഇക്കാര്യങ്ങൾ ഡിസംബർ 10ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇത് അറിയിക്കും. ഇതിനാവശ്യമായ തെളിവുകൾ കേരളത്തിന്‍റെ പക്കൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സാഹചര്യം എം.പിമാർ പാർലമെന്‍റിലും രാജ്യസഭയിലും അറിയിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി ഉടൻ ചേരണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.