Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊറോട്ട വീശിയടിച്ച്​...

പൊറോട്ട വീശിയടിച്ച്​ മന്ത്രി

text_fields
bookmark_border
പൊറോട്ട വീശിയടിച്ച്​ മന്ത്രി
cancel

ഇടുക്കി: കാൽവരിമൗണ്ട്​ ഫെസ്റ്റ് നഗരിയിലെ ഫുഡ്‌കോർട്ടിൽ പൊറോട്ടയടിച്ച്​ മന്ത്രി റോഷി അഗസ്റ്റിൻ. കാൽവരി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെയാണ് തലശ്ശേരിക്കാരുടെ ഫുഡ്‌കോർട്ടിൽ പൊറോട്ടയടിക്കുന്നവരെ മന്ത്രി കണ്ടത്.

പൊറോട്ട അടിക്കാൻ ഏറെ ഇഷ്ടമാണെന്ന്​ പറഞ്ഞ മന്ത്രി, ഉടൻ ഫുഡ് കോർട്ടിലെ അടുക്കളയിലെത്തി തന്റെ താൽപര്യം അറിയിച്ചു. ഇതോടെ പാചകക്കാർക്കും കൗതുകമായി. കുഴച്ചുവെച്ച മാവെടുത്ത്​ മന്ത്രി വീശിയടിച്ചപ്പോൾ കാഴ്ചക്കാരും ഏറെയെത്തി. ഫെസ്റ്റിനെത്തിയ വിദേശികൾ അടക്കം മന്ത്രിയെ കൈയടിച്ച്​ പ്രോത്സാഹിപ്പിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshy Augustine
News Summary - Roshy Agustine making porotta
Next Story