തട്ടുകടയിൽ കട്ടനടിച്ച് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് സമീപത്തെ തട്ടുകടയിൽനിന്ന് കട്ടൻചായ കുടിക്കാനിറങ്ങി മന്ത്രിമാർ. സെക്രേട്ടറിയറ്റ് അനക്സിൽനിന്ന് നടന്ന് കേൻറാൺമെൻറ് സ്റ്റേഷന് സമീപത്തെ ചായക്കടയിലെത്തി.
മന്ത്രിമാരായ റോഷി അഗസ്റ്റിനും ആൻറണി രാജുവുമാണ് ബുധനാഴ്ച ഉച്ചയോടെ ചായക്കടയിലെത്തിയത്. അനക്സ് രണ്ടിൽ നടന്ന യോഗത്തിൽ പെങ്കടുക്കാനാണ് മന്ത്രി റോഷി അഗസ്റ്റിനെത്തിയത്. യോഗം ഒന്നരവരെ നീണ്ടു.
വെട്ടുകാട് ഉച്ചക്ക് രണ്ടിന് മറ്റൊരു പരിപാടിയുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കാൻ സമയമില്ലാത്തതിനാലാണ് ചായ കുടിച്ചത്. വെട്ടുകാെട്ട പരിപാടിയിൽ അധ്യക്ഷനായി പെങ്കടുക്കേണ്ട ആൻറണി രാജുവും സ്ഥലത്തെത്തി. ഇതോടെ അദ്ദേഹവും റോഷി അഗസ്റ്റിനൊപ്പം കൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.