ജീവിതത്തിലേക്ക് തിരിച്ചുവരാൻ റോവന് വേണം 30ലക്ഷം
text_fieldsപയ്യന്നൂർ: രോഗബാധിതനായ പിഞ്ചുകുഞ്ഞ് ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ കരുണ തേടുന്നു. മാർബിൾ, ടൈൽ വർക്ക് തൊഴിലാളിയായ മാതമംഗലം കുറ്റൂരിലെ രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ്സ് മാത്രമുള്ള റോവൻ രാഗേഷ് ആണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹജീവികളുടെ കരുണതേടുന്നത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ റോവൻ. ആസ്പിറേഷൻ ന്യുമോണിയ കൂടി ബാധിച്ചിരിക്കുകയാണ് കുട്ടിക്ക്. തുടർ ചികിത്സക്കും ശസ്ത്രക്രിയക്കും മറ്റുമായി 30ലക്ഷം രൂപ വേണം.
നിർമാണമേഖലയിൽ ജോലിചെയ്യുന്ന രാഗേഷിന് ഇത്രയും തുക കണ്ടെത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് രാഗേഷ് അംഗമായ കേരള മാർബിൾസ് ആൻഡ് ടൈൽ വർക്കേഴ്സ് അസോസിയേഷൻ പയ്യന്നൂർ മണ്ഡലം കമ്മിറ്റി ടി.വി. അനിൽകുമാർ ചെയർമാനും ജോസഫ് ജോർജ് കൺവീനറും പി. അശോകൻ ട്രഷററുമായി റോഷൻ രാഗേഷ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. യൂനിയൻ ബാങ്ക് പയ്യന്നൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ : 571202010O13377. ഐ.എഫ്.എസ്.സി. കോഡ് -UBIN 0557129.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.