രക്ഷകൻ, സുരേഷ് കുമാർ...
text_fieldsതിരൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ വയോധികയെ ആർ.പി.എഫ് ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തി. ഈ മാസം 18ന് തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവമെങ്കിലും സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
തിരൂർ ആർ.പി.എഫ് കോൺസ്റ്റബിളായ ചെങ്ങന്നൂർ സ്വദേശി ഇ.എസ്. സുരേഷ് കുമാറാണ് വയോധികയെ രക്ഷിച്ചത്. തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ എറണാകുളം - പുനെ എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബോഗിക്കുള്ളിലേക്ക് കയറിയ സ്ത്രീകളിൽ ഒരാൾ നിലത്തേക്ക് വീണു. അവരുടെ കാൽ ട്രെയിനിനടിയിലേക്ക് പോയി. മറ്റൊരു സ്ത്രീ വീഴാൻ പോവുകയും ചെയ്തു. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് കുമാർ വീഴാൻ പോയ സ്ത്രീയെ തള്ളി അകത്തേക്ക് കയറ്റുകയും നിലത്തേക്ക് വീണ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു.
തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ബന്ധുക്കളോടൊപ്പം കയറ്റി യാത്രയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.