ആളില്ലാത്ത വീട്ടിൽ 16 ലക്ഷം രൂപയുടെ കവർച്ച
text_fieldsതിരുവില്വാമല: വീട്ടുകാർ ആശുപത്രിയിലായിരിക്കെ വീട്ടിൽ വൻ മോഷണം. പഴമ്പാലകോട് കൂട്ടുപാതയിലെ പുനർജനി സ്റ്റോപ്പിന് സമീപത്തെ സഫ മൻസിൽ മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള വീട്ടിലാണ് 16 ലക്ഷം രൂപയുടെ മോഷണം നടന്നത്.
കുറച്ചുദിവസമായി മുഹമ്മദും ഭാര്യയും ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടിൽ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11ഓടെ വീട്ടിലുള്ള പൂച്ചക്ക് ഭക്ഷണം കൊടുക്കാനെത്തിയ മുഹമ്മദിെൻറ മകെൻറ സുഹൃത്താണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. പഴയന്നൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ജെ. നിസാമുദ്ദീൻ, എസ്.ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘം അന്വേഷണം ആരംഭിച്ചു. തൃശൂരിൽനിന്നുള്ള വിരലടയാള വിദ്ഗധരും, ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി.
15,000 രൂപയും 12 പവൻ സ്വർണവും 10 ലക്ഷം രൂപ വിലവരുന്ന രണ്ട് കാമറയും അഞ്ച് ലെൻസുകളും വിലപിടിപ്പുള്ള സൺ ഗ്ലാസുകളും 55 ഇഞ്ച് ടി.വി എന്നിവയാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.