Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഴയോട്​ പിഴ:...

പിഴയോട്​ പിഴ: ​മാസ്​കില്ലാത്തതിന്​ മൂന്നുമാസത്തിനിടെ 55 കോടി; മൂന്നുദിവസത്തിനിടെ നാലുകോടി

text_fields
bookmark_border
kerala police
cancel
camera_alt

representative image

തിരുവനന്തപുരം: മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിനും പിഴ ചുമത്തുന്നത്​ തുടരുന്നു. മൂന്നുദിവസത്തിനി​െട നാല്​ കോടി രൂപയാണ്​ ഈ ഇനത്തിൽ പൊലീസ്​ ഈടാക്കിയത്​. 70,000 പേരിൽനിന്നാണ്​ ഇത്രയും തുക പിഴ ഈടാക്കിയത്​.

മൂന്നുമാസത്തിനിടെ മാസ്​ക്​ ധരികാത്തതിന്​ മാത്രം 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്​. ഇക്കാലയളവിൽ 10 ലക്ഷം പേരിൽനിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ൽ 2.60 ല​ക്ഷം, ജൂ​ണി​ൽ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ൽ 4.34 ല​ക്ഷ​ം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ ചുമത്തിയവരുടെ എണ്ണം.

മ​റ്റ്​ കു​റ്റ​ങ്ങ​ൾക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​െൻറ മ​നോ​ധ​ർ​മ​മ​നു​സ​രി​ച്ച്​ പി​ഴ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യും. പ​ല കു​റ്റ​ങ്ങ​ൾ​ക്കും 1000 മു​ത​ല്‍ 3000 രൂ​പ​വ​രെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മാ​സ്​​ക്​ ലം​ഘ​ന​മൊ​ഴി​കെ മ​റ്റ്​ കു​റ്റ​ങ്ങ​ളി​ൽ ആ​കെ എ​ത്ര കി​ട്ടി​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ തു​ക ല​ഭ്യ​മ​ല്ല. 'കോ​വി​ഡ്​ മാ​ന​ദ​ണ്ഡ ലം​ഘ​ന'​മെ​ന്ന നി​ല​യി​ലാ​ണ്​ പെ​റ്റി​യെ​ഴു​തു​ന്ന​ത്.

കേസുകളും അറസ്റ്റും കൂടി

നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച​തി​ന്​ മേ​യി​ൽ സം​സ്​​ഥാ​ന​ത്താ​കെ 80964 കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ങ്കി​ൽ ജൂ​ണി​ൽ 1.38 ല​ക്ഷ​മാ​യും ജൂ​ലൈ​യി​ൽ 2.20 ല​ക്ഷ​മാ​യും വ​ർ​ധി​ച്ചു.

ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ​ അ​റ​സ്​​റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. മേ​യി​ൽ 33664 പേ​രാ​യി​രു​ന്നെ​ങ്കി​ൽ ജൂ​ണി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്​ 46,691 പേ​രാ​ണ്​. ജൂ​ലൈ​യി​ലാ​ക​െ​ട്ട 46,560ഉം. ​നി​ർ​ദേ​ശം പാ​ലി​ക്കാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തി​ന്​ 40195 പേ​ർ​ക്കാ​ണ്​ മേ​യി​ൽ പി​ടി​വീ​ണ​ത്. ജൂ​ണി​ലി​ത്​ 80296ഉം ​ജൂ​ലൈ​യി​ൽ 94609ഉം. ​സ​മ്പ​ർ​ക്ക വി​ല​ക്ക്​ ലം​ഘി​ച്ച​തി​ന്​ മേ​യി​ലെ 1333ൽ​നി​ന്ന്​ ജൂ​ലൈ​യി​ലേ​ക്കെ​ത്തു​േ​മ്പാ​ൾ 2959 ആ​യാ​ണ്​ കേ​സു​ക​ൾ കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police finedcovid protocolmask case
News Summary - Rs 55 crore fine in three months for non-mask; Four crore in three days
Next Story