ആർ.എസ്.പിക്ക് അതൃപ്തി: പ്രതിഷേധങ്ങളിൽ യു.ഡി.എഫിൽ കൂട്ടായ തീരുമാനങ്ങളില്ലെന്ന് ഷിബു
text_fieldsതിരുവനന്തപുരം: ബ്രഹ്മപുരം ഉൾപ്പെടെ ആരോപണങ്ങളുടെ മുള്‍മുനയില്‍ സർക്കാർ നിൽക്കുമ്പോള് യു.ഡി.എഫ് അടിയന്തര യോഗം ചേര്‍ന്ന് കൂട്ടായ തീരുമാനങ്ങള്‍ കൈക്കൊള്ളാത്തത് ദൗര്‍ഭാഗ്യകരമെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഞായറാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ൈട്രബ്യൂണൽ വിധി വന്നിട്ടും സർക്കാറിന് മിണ്ടാട്ടമില്ലെന്നും ഷിബു ബേബിജോൺ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ശുദ്ധവായു നിഷേധിെച്ചന്നാണ് പരാമർശം. സർക്കാറിനെ പിടിച്ചുലച്ച് ഇത്രയധികം സങ്കീര്‍ണ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ യു.ഡി.എഫ് യോഗങ്ങൾ കൂടുതല്‍ ചേര്‍ന്ന് മുന്നണിയിലെ എല്ലാ കക്ഷികളുടെയും അഭിപ്രായം കേട്ടശേഷം ശക്തമായ സമരങ്ങള്‍ ആസൂത്രണം ചെയ്യണം. യു.ഡി.എഫ് യോഗം കൃത്യമായി ചേരാത്തതിലുള്ള ആശങ്കയുടെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും ഷിബു ബേബിജോണിനൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന് എം.പി, എ.എ. അസീസ് എന്നിവരും ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ കെ.കെ. രമ ഉള്‍പ്പെടെ പ്രതിപക്ഷ എം.എൽ.എമാര്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നു. മര്‍ദനമേറ്റവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരവും മര്‍ദിച്ചവര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരവുമാണ് കേസ്. ഇത് അത്യപൂര്‍വമായ സംഭവമാണ്. നിയമസഭക്കുള്ളില്‍ സര്‍ക്കാറിന്റെ ജനദ്രോഹനടപടികള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, സഭക്ക് പുറത്തേക്ക് ഈ സമരങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യം ചൊവ്വാഴ്ച യു.ഡി.എഫ് നേതാക്കളെ അറിയിക്കും. ജനങ്ങളെ ഏറ്റവും രൂക്ഷമായി ബാധിക്കുന്ന നികുതി വര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സെല്‍ ഭരണത്തിന് സമാന സ്ഥിതിയാണ്. ലോ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം പൂട്ടിയിട്ടു. സ്വപ്ന സുരേഷ് തുടര്‍ച്ചയായ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അതിമൗനം കുറ്റസമ്മതത്തിന്റെ ലക്ഷണമാണ്. നിയമസഭയില്‍ സമനില തെറ്റിയപോലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിച്ചുവെക്കാനുണ്ട്. സ്പീക്കറെ വിരട്ടുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഫാഷിസ്റ്റ് ഭരണകൂട ഭീകരതയാണ് സംസ്ഥാനത്ത് നടക്കുന്നത്. മോദിയുടെ കാർബൺ പതിപ്പായാണ് നിയമസഭക്ക് അകത്തും പുറത്തും പിണറായി പ്രവർത്തിക്കുന്നത്. അധോലോക മാഫിയകൾ സംസ്ഥാന ഭരണത്തെ സ്വാധീനിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.