മുന്നണി വിടില്ല; യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് ആർ.എസ്.പി
text_fieldsയു.ഡി.എഫ് മുന്നണി വിടേണ്ടെന്ന് ആർ.എസ്.പി തീരുമാനം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് യു.ഡി.എഫിൽ തുടരും. തിങ്കളാഴ്ച രാവിലെ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിലും തുടർന്നുള്ള മുന്നണി യോഗത്തിലും പങ്കെടുക്കാനും ആർ.എസ്.പി സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.
ആർ.എസ്.പി യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. തെരഞ്ഞെടുപ്പിൽ തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരമാണ്. അത്തരമൊരു നടപടി ആർ.എസ്.പി സ്വീകരിക്കില്ല. അത്തരം യാതൊരു ചർച്ചയും നടന്നിട്ടില്ല -അസീസ് പറഞ്ഞു.
കോൺഗ്രസ് പുന:സംഘടനയോടനുബന്ധിച്ചുണ്ടായ കാര്യങ്ങൾ സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉച്ചിക്ക് തൊട്ട കൈകൊണ്ട് തന്നെ ഉദകക്രിയ ചെയ്യുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടത്. ആ സാഹചര്യത്തിലാണ് താൻ വിമർശനമുന്നയിച്ചതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നായിരുന്നു ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്.
തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ് ഉഭയകക്ഷി ചർച്ചക്ക് കോൺഗ്രസ് വിളിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.