വിലാപയാത്രക്കുശേഷം വ്യാപക ആക്രമണം
text_fieldsതിരുവനന്തപുരം: കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹക് രാജേഷിെൻറ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്ക്ശേഷം നഗരത്തിൽ പരക്കെ ആക്രമണം. വിലാപയാത്ര കടന്നുപോയ ശ്രീകാര്യം മുതൽ ൈതക്കാട് വരെ ഭാഗങ്ങളിൽ ഇടതു സംഘടനകളുടെയും പോഷകസംഘടനകളുടെയും കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. പി.എം.ജിയിൽ എൻ.ജി.ഒ യൂനിയെൻറ ഒാഫിസിന് നേരെ കല്ലേറുണ്ടായി. കെട്ടിടത്തിെൻറ മുൻവശത്തെ മൂന്നുപാളി ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. കൊടികളും നശിപ്പിച്ചു. പിന്നാലെ കേരള സർവകലാശാല സ്റ്റുഡൻറ്സ് സെൻററിന് നേരെയും കല്ലേറുണ്ടായി. ഞായറാഴ്ചയായതിനാൽ ഇവിടെ ആരുമുണ്ടായിരുന്നില്ല. യൂനിവേഴ്സിറ്റി കോളജിനുള്ളിലേക്കും കല്ലേറുണ്ടായി. ഇവിടെ ചെറിയ സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് പൊലീസ് ഇടപെട്ടു.
യൂനിവേഴ്സിറ്റി കോളജിന് മുന്നിലുണ്ടായിരുന്ന സ്കൂട്ടർ അഗ്നിക്കിരയാക്കി. മേട്ടുക്കടയ്ക്ക് സമീപം കൊടിമരം നശിപ്പിക്കാനുളള ശ്രമം എതിർപക്ഷം തടഞ്ഞത് നേരിയ ഉന്തും തള്ളിനും ഇടയാക്കി. ഇതിനു പുറേമ, വൈകീേട്ടാടെ പേയാട്ട് സി.പി.എം^ബി.ജെ.പി സംഘർഷമുണ്ടായി. ഹർത്താലിനെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഒാേട്ടാകളും രാവിലെ ഏഴോടെ നിരത്ത് വിട്ടു. കടകൾ അടഞ്ഞുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.