രാജേഷിേൻറത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിെൻറ (34) കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. ഇതോടെ തലസ്ഥാനത്ത് നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പെൻറയും വാദം പൊളിഞ്ഞു.
പനച്ചംകുന്ന് കോളനിയിൽ ഡി.വൈ.എഫ്.ഐ^ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയായിരുന്നു കൊലപാതകം. സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരെ സഹായിക്കാനാണ് രാജേഷ് ശ്രമിച്ചത്. ഇതുമൂലം ഒന്നാം പ്രതിയായ മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിൽ വ്യക്തിവിരോധം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒന്നാംപ്രതി കരിമ്പുകോണം സ്വദേശി മണിക്കുട്ടൻ അടക്കം ഏഴുപ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതുവൽ പുത്തൻവീട്ടിൽ വിജിത് (25) പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (24), പുതുവൽ പുത്തൻവീട്ടിൽ എബി (24), ഉഴമലയ്ക്കൽ തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിന് സമീപം ബിജു എന്ന ഷൈജു (30), കള്ളിക്കാട് ഒന്നാംവാർഡിൽ അരുൺ ഭവനിൽ അരുൺ (24), പൂവച്ചൽ പുലിപ്പാറ ക്ഷേത്രത്തിന് സമീപം സജു ഭവനിൽ സജു കുര്യൻ (23) എന്നിവരാണ് റിമാൻഡിലായ മറ്റു പ്രതികൾ. ഇവരുടെ പേരുകളാണ് രാജേഷ് പൊലീസിന് നൽകിയ മരണമൊഴിയിലുള്ളത്.
പിടിയിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. കുപ്രസിദ്ധ ഗുണ്ടകളും നിരവധി കേസിൽപ്പെട്ടവരുമാണ് പ്രതികളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാംപ്രതി മണിക്കുട്ടൻ 23 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വിജിത്തിനും എബിക്കുമെതിരെ അഞ്ച് കേസും പ്രമോദിനെതിരെ രണ്ട് കേസും നിലവിലുണ്ട്.
കൊലപാതക ശ്രമത്തിനിടെ രണ്ടാംപ്രതി വിജിത്തിെൻറ ഇടതുകൈയിൽ അബദ്ധത്തിൽ വെട്ടേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഇയാളെ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെത്തിച്ച് പരിശോധന നടത്തി. മറ്റൊരു പ്രതി ഷൈജുവിെൻറ വലതുകൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റതിെൻറ മുറിവുണ്ട്. ഒന്നാംപ്രതി മണിക്കുട്ടെൻറ ബാഗിൽനിന്ന് കൊലക്കുപയോഗിച്ച ആയുധങ്ങളും ധരിച്ച വസ്ത്രങ്ങളും സജു കുര്യെൻറ വീട്ടുവളപ്പിൽനിന്ന് മൂന്ന് ബൈക്കും കണ്ടെടുത്തു. പ്രതികളുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയുംകൂടി തിങ്കളാഴ്ച പൊലീസ് പിടികൂടി. ശ്രീകാര്യം സ്വദേശി ഭായി രതീഷ് എന്ന രതീഷ്, കരുമ്പുകോളം കോളനി സ്വദേശി സിബി എന്നിവരാണ് പിടിയിലാണ്. ഇതോടെ കേസിൽ ഉൾപ്പെട്ട 11 പ്രതികളും പൊലീസിെൻറ വലയിലായതായി സൂചനയുണ്ട്. രതീഷിനെ രാവിലെയും സിബിയെ വൈകീട്ടുമാണ് മംഗലാപുരത്തുനിന്ന് പൊലീസ് പിടികൂടിയത്. ഇരുവരെയും രഹസ്യകേന്ദ്രത്തിൽ ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലേക്ക് സാധനം വാങ്ങാനിറങ്ങിയ രാജേഷിനെ രാത്രി ഒമ്പതോടെ മണിക്കുട്ടെൻറ നേതൃത്വത്തിലുള്ള 11 അംഗ സംഘം ആക്രമിച്ചത്. ആദ്യവെട്ടിൽ കടയുടെ മുന്നിലേക്കുവീണ രാജേഷിനെ, സംഘം റോഡിലേക്ക് വലിച്ചിഴച്ച് വളഞ്ഞിട്ട് വെട്ടുകയായിരുന്നു. രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.