തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം നേതൃത്വത്തിന്റെ വീഴ്ച; ബി.ജെ.പിക്കെതിരെ ആർ.എസ്.എസ്
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് കാരണം ബി.ജെ.പി നേതൃത്വത്തിെൻറ വീഴ്ചയെന്ന് വിമർശിച്ച് ആർ.എസ്.എസ്.
എറണാകുളത്ത് നടന്ന ബി.ജെ.പി-ആർ.എസ്.എസ് യോഗത്തിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. നേതൃത്വത്തിെൻറ പിടിപ്പുകേടാണ് ദയനീയ പരാജയത്തിന് വഴിവെച്ചതെന്ന് മുതിർന്ന നേതാക്കൾ ആരോപിച്ചു. അതിനാൽ ബി.ജെ.പി നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താനും ആർ.എസ്.എസ് തീരുമാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ്, കൊടകര കള്ളപ്പണക്കേസ് അടക്കമുള്ള വിഷയങ്ങളാണ് യോഗത്തില്‍ പ്രധാനമായും വിഷയമായത്. തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്ക് കാരണം ബി.ജെ.പിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റി.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലടക്കം പല മുതിര്‍ന്ന നേതാക്കളും മൗനം പാലിച്ചു. ഇത് വിഭാഗീയതയുടെ ഭാഗമായുണ്ടായതാണ്. ഇനിയും ഈ നിലപാട് തുടർന്നാൽ പാർട്ടി ബാക്കിയുണ്ടാകില്ല. അതുകൊണ്ട് കള്ളപ്പണക്കേസ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ബി.ജെ.പി നേതൃത്വത്തിന് ആർ.എസ്.എസ് ഉപദേശം നൽകി.
പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. തൃപ്തികരമല്ലെങ്കിൽ അവരെ പ്രധാന പദവികളിൽനിന്ന് നീക്കം ചെയ്യുന്നതടക്കം തീരുമാനമെടുക്കേണ്ടിവരും. കൊടകര കള്ളപ്പണക്കേസില്‍ ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടിയെ പ്രതിരോധിക്കാതെ വിട്ടുനിെന്നന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തില്‍കൂടിയാണ് തീരുമാനം.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതും ചർച്ചയായി. സന്ദേശങ്ങളിൽ നേതാക്കൾ തമ്മിെല പ്രശ്നങ്ങൾ വ്യക്തമാണ്. പരസ്പരം ചളിവാരിയെറിയുന്ന നിലപാട് തുടരരുതെന്നുമുള്ള താക്കീതാണ് നേതൃത്വത്തിന് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.