സനാതന ധർമത്തിന്‍റെ ഏറ്റവും വലിയ ശത്രു ആർ.എസ്.എസ് -സ്വാമി അഗ്നിവേശ്
text_fieldsകൊച്ചി: സനാതന ധർമത്തിെൻറ ഏറ്റവും വലിയ ശത്രു ആർ.എസ്.എസാണെന്ന് സ്വാമി അഗ്നിവേശ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും അതിക്രമങ്ങൾക്കും ഹിന്ദുത്വം ഉപയോഗപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള ഈ നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ അണിനിരക്കണം. മോദിയും ഗോദ്സെയും നിലകൊള്ളുന്നത് ഒരേ ആശയത്തിെൻറ വക്താക്കളായാണ്. എറണാകുളത്ത് ഗാന്ധി പീസ് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിെൻറ സംഘപ്രചാരകാണ് ഇപ്പോൾ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് കലാപമുണ്ടായത്. സ്വന്തം ആളുകളെ തന്നെ കൊലപ്പെടുത്തി അതിെൻറ കുറ്റം മറ്റുള്ളവർക്ക് മേൽ ചുമത്താൻ അവർക്ക് മടിയില്ല.
രാജ്യം അഭിമുഖീകരിക്കുന്ന വിപത്തിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും ഗാന്ധിക്ക് വെറും ചൂൽ നൽകി സ്വച്ഛ് ഭാരതിെൻറ ചിഹ്നമാക്കി. എന്നാൽ, അവർ ഗാന്ധിയുടെ വാക്കുകളെ വകവെക്കുന്നില്ല. അഹിംസയാണ് ഗാന്ധിജി പഠിപ്പിച്ചത്. എന്നാൽ, അത് സർക്കാർ ഗൗനിക്കുന്നില്ല. യുവാക്കൾ മഹാത്മ ഗാന്ധിയുടെ സനാതനധർമവും ജീവിതവും സ്വതന്ത്രമായും വ്യക്തിപരമായും പഠിക്കണം. പ്രധാനമന്ത്രിയും സർക്കാറും പലകാര്യങ്ങളിലും കള്ളം പറയുകയാണ്. ഇവിടെയുള്ള സമൂഹങ്ങൾ തമ്മിലോ മറ്റ് മതക്കാരുടെ ഇടയിലോ പ്രശ്നങ്ങളൊന്നുമില്ല.
അവയെല്ലാം സർക്കാറിെൻറ സൃഷ്ടികളാണ്. തനിക്കെതിരെയുണ്ടായ അക്രമത്തിൽ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. മാധ്യമങ്ങൾ പലവട്ടം ചോദിച്ചിട്ടും ഇക്കാര്യത്തിൽ മറുപടി കിട്ടിയിട്ടില്ല. ആദിവാസികൾക്ക് വേണ്ടി നിലകൊണ്ടത് കൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടത്. അത് കേവലം ഒരു വ്യക്തിക്കെതിരായ അതിക്രമമായി കാണാൻ കഴിയില്ല. ഭരണഘടനക്കും ഗാന്ധിജിയുടെ ആശയങ്ങൾക്കും ആദിവാസി അതസ്ഥിത ജനതക്കുമെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.