ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ കരീം മുസ്ലിയാര് അത്യാസന്നനിലയില്‍
text_fieldsമഞ്ചേശ്വരം: ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ ആർ.എസ്.എസ് സംഘത്തിെൻറ ആള്‍ക്ക ൂട്ട ആക്രമണത്തിനിരയായ ബായാർ സ്വദേശി കരീം മുസ്‌ലിയാരുടെ (40) നില ഗുരുതരമായി തുടരുന്നു. ബായാര്‍ പള്ളിയിലെ ഇമാമായ ക രീം മുസ്ലിയാര് ബൈക്കില്‍ വരുന്നതിനിടെ ആർ.എസ്.എസ് സംഘം ആക്രമിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് ആർ.എസ്.എസ ് പ്രവര്‍ത്തകര്‍ ബൈക്കില്‍നിന്ന് അടിച്ച് താഴെയിട്ടത്. താഴെവീണ അദ്ദേഹത്തെ ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗി ച്ച് ക്രൂരമായി ആക്രമിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ് കരീം മുസ്ലിയാര് ബോധരഹിതനായി വീണതോടെയാണ് ആർ.എസ് .എസ് സംഘം പിന്‍വാങ്ങിയത്. ഏറെനേരം റോഡില്‍ കിടന്ന മുസ്ലിയാരെ നാട്ടുകാരെത്തി ആദ്യം ബന്തിയോട് ആശുപത്രിയിലെത്ത ിച്ചു. നില ഗുരുതരമായതോടെ മംഗലാപുരം യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരീം മുസ്ലിയാരെ ആക്രമിക്കു ന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആർ.എസ്.എസ് സംഘം ബായാര്‍ ജാറം പള്ളിക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്. നിര്‍ധന കുടുംബത്തിെൻറ ഏക ആശ്രയമായ കരീം മുസ്‌ലിയാരുടെ തുടര്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കൾ. വാഫി അറബിക് കോളജില്‍ പഠിക്കുന്ന രണ്ട് മക്കളടങ്ങിയ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ബായാര്‍ ഫ്രൻഡ്സ് വാട്‌സ്ആപ് ഗ്രൂപ്പിെൻറ നേതൃത്വത്തിലാണ് സഹായസമിതി രൂപവത്കരിച്ചത്. ഫോൺ: 9895372608.
മഞ്ചേശ്വരത്ത് വർഗീയ കലാപമുണ്ടാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു -മുസ്ലിംലീഗ്
കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സംഘ്പരിവാർ, ബി.ജെ.പി, ആർ.എസ്.എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം ഏതുസമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്തുനിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിെൻറ മറവിൽ തലപ്പാടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, മൊറത്തണ, ബായാർ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ ഭീതി ഉളവാക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
ബായാറിൽ മുഖം മൂടിക്കെട്ടി സംഘടിച്ചെത്തിയ സംഘ്പരിവാർ ഗുണ്ടകൾ തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ അബ്ദുൽകരീം മുസ്ലിയാർ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ കഴിയുന്നു. അതേദിവസം, തലപ്പാടിയിൽ കല്ലേറിൽ പരിക്കേറ്റ കാർ യാത്രക്കാരായിരുന്ന ഉജിരെയിലെ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. നിയമത്തിെൻറ നൂലാമാലകൾ ഭയന്ന് പരാതി നൽകാത്ത ഈ കുടുംബത്തിലെ ഈ കുഞ്ഞും അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിയാരെ വധിക്കാൻ ശ്രമിച്ച കേസിൽ നാൽപതോളംവരുന്ന അക്രമിസംഘത്തിലെ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും യഥാർഥ പ്രതികൾ വലക്ക് പുറത്താണെന്ന് നേതാക്കൾ പറഞ്ഞു.
മഞ്ചേശ്വരത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രണ്ട് വിശ്വാസികളെ വെട്ടിയതും സംഘ്പരിവാറാണെന്നും പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിയാൽ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകുമെന്നും ലീഗ് ഭാരവാഹികൾ പറഞ്ഞു. ഈ സംഭവവും പ്രദേശത്ത് സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാൻവേണ്ടി ബി.ജെ.പി, ആർ.എസ്.എസ്, സംഘ്പരിവാർ ഉണ്ടാക്കിയ നാടകമാണെന്ന് നേതാക്കൾ ആരോപിച്ചു.അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാൻ കുമ്പള, മഞ്ചേശ്വരം പൊലീസ് ശ്രമിക്കുന്നതായും നേതാക്കൾ ആരോപിച്ചു. ബന്തിയോട്ട് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് വിജയ് റൈയാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്നെ അറസ്റ്റ് ചെയ്യാൻ സാമൂഹികമാധ്യമങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ച അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് ഉപ്പളയിൽ നടന്ന രാഷ്ട്രീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയതും വിജയ് റൈ ആയിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.നായിക്കാപ്പിൽ ആക്രമിക്കപ്പെട്ട കാർ യാത്രക്കാർക്കെതിരെ കേസെടുക്കാനാണ് പൊലീസ് താൽപര്യപ്പെട്ടത്. ബന്തിയോടുെവച്ച് ആക്രമിക്കപ്പെട്ട സാധാരണക്കാർക്കും സംഭവങ്ങൾ നടക്കുമ്പോൾ പൊലീസിനൊപ്പം ഉണ്ടായിരുന്ന മുസ്ലിംലീഗ് പ്രാദേശിക നേതാവിനെതിരെയും പൊലീസ് കേസെടുത്തു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ‘തൂക്കം ഒപ്പിക്കാനാ’ണിതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഈ അനീതിയെ കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും പൊലീസിനെതിരെ ചൊവ്വാഴ്ച വൈകീട്ട് നാലിന് ബന്തിയോടുെവച്ച് ബഹുജന പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.കെ.എം. അഷ്റഫ്, എം. അബ്ബാസ്, ഗോൾഡൻ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.