വിദ്വേഷ മുദ്രാവാക്യം: ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsപട്ടാമ്പി: വിദ്വേഷ മുദ്രാവാക്യം വിളിച്ച് മതസ്പർധയും ലഹളയുമുണ്ടാക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച സംഘ്പരിവാറിന്റെ നേതൃത്വത്തിൽ കൊപ്പത്ത് നടന്ന പ്രതിഷേധ ജാഥയിൽ മുസ്ലിം സമുദായത്തിനെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിൽ വിളയൂർ നൽകിയ കേസിലാണ് നടപടി.
ബി.ജെ.പി പട്ടാമ്പി മണ്ഡലം സെക്രട്ടറി കൂരാച്ചിപ്പടി എസ്.ജി. നഗർ കളരിക്കൽ ബാബു (45), കൊപ്പം ഖണ്ഡ് വിദ്യാർഥി പ്രമുഖ് തൃത്താല കൊപ്പം മഠത്തിൽതൊടി വീട് സിജിൽ (29), വല്ലപ്പുഴ ചെറുകോട് ചോലയിൽ വലിയ വീട് രോഹിത് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് കാസർകോട്ട് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ ജാഥയിൽ വിളിച്ച മുദ്രാവാക്യത്തിൽ പ്രതിഷേധിച്ചാണ് കൊപ്പത്ത് പ്രകടനം നടന്നത്. സംഭവത്തിൽ മുപ്പതോളം ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്കെതിരെ കൊപ്പം പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.