നാടാകെ സംഘർഷം വ്യാപിപ്പിക്കാൻ ആർ.എസ്.എസ് ശ്രമം- കോടിയേരി
text_fieldsതലശ്ശേരി: നാടാകെ സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ആർ.എസ്.എസ് സംഘപരിവാരമുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. അവരുടെ അക്രമ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തുന്നതോടൊപ്പം പ്രകോപനങ്ങളിൽ വശംവദരാകാതെ സൂക്ഷിക്കാനും സഖാക്കളേവരും തയ്യാറാവണം.ഇന്ന് വൈകുന്നേരം ഞാൻ പങ്കെടുത്ത ഒരു പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ് ബോംബാക്രമണം നടത്തുകയുണ്ടായി. ഇത് പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാെണന്നും അദ്ദേഹം പറഞ്ഞു. തൻെറ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കോടിയേരിയുടെ വിമർശം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സന്ദർശനവേളയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് നീക്കംനടത്തിയിരുന്നു. പാർട്ടി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അക്രമം നടത്തി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ഉദ്ദേശമാണ് ആർ. എസ്.എസിനുള്ളതെന്ന് തോന്നുന്നു. നാട്ടില്‍ അക്രമം വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ഏവരും ജാഗ്രതപുലര്‍ത്തണം. പ്രകോപനങ്ങളില്‍ വശംവദരാകാതെ സമാധാനപരമായി ആർ എസ് എസ് അക്രമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
തലശ്ശേരി നങ്ങാറാത്ത്‌പീടികയില്‍ കെ പി ജിതേഷ് സ്‌മാരകത്തിന്റെ ഉദ്‌ഘാടന പരിപാടിക്കിടെ കോടിയേരി പ്രസംഗിച്ച വേദിക്ക് നേരെ ബോംബേറ് നടന്നിരുന്നു. ആര്‍.എസ്.എസാണ് ആക്രമണം നടത്തിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ബോംബേറില്‍ ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിന് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.