ആർ.എസ്.എസ് നേതാവിെൻറ വീട്ടിൽ ബോംബ് സ്‌ഫോടനം; മകനുൾപ്പെടെ രണ്ടു കുട്ടികൾക്ക് പരിക്ക്
text_fieldsനടുവിൽ (കണ്ണൂർ): ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് നടുവിലിലെ മുതരമല ഷിബുവിെൻറ വീട്ടുമുറ്റത്ത് ബോംബ് സ്‌ഫോടനം. രണ്ടു കുട്ടികൾക്ക് പരിക്കുപറ്റി. ഷിബുവിെൻറ മകൻ ഗോകുൽ (ഏഴ്), ബന്ധുവും അയൽവാസിയുമായ ശശികുമാറിെൻറ മകൻ ഗജിൻ രാജ് (12) എന്നിവർക്കാണ് പരിക്കുപറ്റിയത്. കുട്ടികളുടെ കാലിനും മറ്റുമാണ് പരിക്ക്. ഗോകുലിെൻറ ജനനേന്ദ്രിയത്തിന ും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച ഉച്ച 1.30ഒാടെയാണ് സംഭവം. വീടിനോട് ചേർന്ന് സ്ഥാപിച്ച പക്ഷിക്കൂടിനടുത്തുനിന്ന് കളിക്കുകയായിരുന്നു കുട്ടികൾ. ഇതിന് സമീപത്തായി സൂക്ഷിച്ച ബോംബുകളിൽ കുട്ടികൾ ചവിട്ടിയപ്പോൾ സ്ഫോടനമുണ്ടായതായാണ് സംശയിക്കുന്നത്. ഉഗ്രശബ്ദത്തിൽ പൊട്ടിയ സ്റ്റീൽ ബോംബിെൻറ ചീളുകൾ മീറ്ററുകൾക്കപ്പുറത്തുള്ള വീട്ടുമുറ്റത്തുവരെയെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന ഷിബുവിെൻറ ഭാര്യയും അയൽവാസികളും ചേർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഗജിൻ രാജിെന പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഗോകുലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തളിപ്പറമ്പ് ഡിവൈ.എസ്.പി എം. ശങ്കറിെൻറ നേതൃത്വത്തിൽ ബോംബ്-ഡോഗ് സ്ക്വാഡുകൾ നടത്തിയ റെയ്ഡിൽ ആയുധശേഖരവും ബോംബുനിർമാണ സാമഗ്രികളും കണ്ടെത്തി. ഏഴു വടിവാളുകൾ, ഒരു കൈമഴു, ഒരു സ്റ്റീൽ ദണ്ഡ്, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന അലുമിനിയം പൗഡർ, ഗൺ പൗഡർ, ഫ്യൂസ് വയർ എന്നിവയാണ് കണ്ടെത്തിയത്. വീടിന് പിറകിലെ ഷെഡിൽ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് ചകിരിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നാലു വടിവാളുകൾ. സമീപത്തുനിന്നുതന്നെ അലുമിനിയം പൗഡർ ഉൾപ്പെടെയും കിട്ടി. തുടർന്ന് വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് രണ്ടു സ്റ്റീലിെൻറ ഉൾപ്പെടെ മൂന്നു വടിവാളുകളും സ്റ്റീൽ ദണ്ഡും കെണ്ടത്തിയത്.
ബോംബുനിർമാണ സാമഗ്രികൾ ഉൾപ്പെടെ കണ്ടെത്തിയതോടെ വീട് കേന്ദ്രീകരിച്ച് സ്ഫോടക വസ്തുക്കളുടെ നിർമാണം നടക്കുന്നതായാണ് പൊലീസിെൻറ നിഗമനം. ഷിബുവിനെതിരെ മൂന്നോളം കേസുകൾ നിലവിൽ കുടിയാന്മല പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം സ്ഥലം സന്ദർശിച്ചു. സയൻറിഫിക് ഓഫിസർ ഹെൽന സ്ഫോടകവസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.