പൊലീസിൽ ആർ.എസ്.എസ് സെൽ സജീവമെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ: പൊലീസിന് ജനകീയമുഖം നഷ്ടപ്പെെട്ടന്നും നൽകിയ സ്വാതന്ത്ര്യം സേനാംഗങ്ങൾ ദുരുപയോഗം ചെയ്യുകയാെണന്നും സി.പി.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പല രാഷ്ട്രീയ താൽപര്യങ്ങളുള്ളവർ പൊലീസിലുണ്ട്. ആർ.എസ്.എസ് സെൽ പൊലീസിൽ സജീവമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസിൽനിന്നും നീതി ലഭിക്കുന്നില്ലെന്ന് പല ജില്ല സമ്മേളനങ്ങളിലും പരാതി ഉയർന്നിരുന്നു. ആർ.എസ്.എസ്, എസ്.ഡി.പി.െഎ പ്രവർത്തകർക്ക് ലഭിക്കുന്ന പരിഗണന പോലും പൊലീസ് സ്റ്റേഷനുകളിൽ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് ചില സി.പി.എം ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചത്. അത്തരം പരാമർശങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
റിപ്പോർട്ടിൽ പൊലീസിനെതിരെയുള്ള ഇൗ പരാമർശം പരോക്ഷമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനെതിരായ വിമർശനവുമാണ്. വരും ദിവസങ്ങളിൽ സി.പി.എം സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളിലും പൊലീസിനെതിരെ ശക്തമായ വിമർശനമാണുണ്ടാകുക. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർ പൊലീസിെൻറ അതിക്രമങ്ങൾക്ക് വിധേയരാകുന്നുവെന്ന പരാതി പല ജില്ലകളിൽ നിന്നുമുണ്ട്.
കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങൾ ചർച്ചക്ക് കാരണമാകും. പല കേസുകളിലും പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്ന പരാതിയുമുണ്ട്. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഉന്നയിക്കുമെന്നറിയുന്നു.
സി.പി.െഎ ബന്ധം ദൃഢമാക്കണം; സി.പി.െഎ നിലപാട് മുന്നണിയെ ദുർബലമാക്കുന്നുവെന്ന് സമ്മേളന റിപ്പോർട്ട്
തൃശൂർ: സി.പി.ഐ നിലപാട് പലപ്പോഴും മുന്നണിയെ ദുര്‍ബലമാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശം. അതേസമയം, സി.പി.െഎയുമായുള്ള ബന്ധം ദൃഢമാക്കാൻ ശ്രമം വേണമെന്ന് റിപ്പോർട്ടിലുണ്ട്. സി.പി.െഎയുടെ അനവസരത്തിലുള്ള പ്രതികരണങ്ങളും മന്ത്രിസഭായോഗ ബഹിഷ്കരണവും പൊതുജനമധ്യത്തിൽ തെറ്റായ സന്ദേശം നല്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാലും വർഗീയ, ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ ഇടത് പ്രസ്ഥാനങ്ങളുടെ െഎക്യം ദൃഢമാക്കണം. ആ അർഥത്തിൽ സി.പി.െഎയുമായുള്ള ബന്ധം ദൃഢമാക്കണം -റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേരള കോൺഗ്രസ്-എമ്മിനെ എൽ.ഡി.എഫിൽ കൊണ്ടുവരുന്നതിന് എതിരായ സി.പി.െഎ നിലപാടിനെ റിപ്പോർട്ടിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. മുന്നണി വിപുലീകരണം അനിവാര്യമാണ്. സി.പി.െഎയുടെ ഭാഗത്തുനിന്നുണ്ടാകുന്ന എതിർപ്പ് കാര്യമാക്കേണ്ട. മാണിയുമായി ബന്ധം വേണ്ടെന്ന നിലപാടിൽ ജനറൽ സെക്രട്ടറിക്ക് കത്തയച്ച വി.എസ്. അച്യുതാനന്ദന് തിരിച്ചടിയാണ് മുന്നണി വിപുലീകരണം അനിവാര്യമാണെന്ന പരാമർശം. വി.എസിനെതിരായ വിമർശനം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. വ്യക്തി പൂജ വിഷയത്തിൽ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരായ വിമർശനവും റിപ്പോർട്ടിലില്ല.
തോമസ്ചാണ്ടി വിഷയത്തിൽ സി.പി.െഎ അമിതാവേശം കാട്ടി. എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്നതിലേക്ക് സി.പി.െഎ പോകരുതായിരുന്നു.
സോളാർ വിഷയത്തിൽ എൽ.ഡി.എഫ് നിലപാട് ശരിയാണെന്ന് കമീഷൻ റിപ്പോർട്ടിലുണ്ട്. കമീഷൻ റിപ്പോർട്ടിന്മേൽ കരുതലോടെയുള്ള നടപടികളാണ് സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായത്. റിപ്പോർട്ട് യു.ഡി.എഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി -റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.