മോഹൻ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സി.പി.എം; പ്രത്യാഘാതമുണ്ടാകുമെന്ന് ബി.ജെ.പി
text_fields
പാലക്കാട്: കർണകിയമ്മൻ എയ്ഡഡ് സ്കൂളിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മോഹൻ ഭാഗവതിനെതിരെ നിയമാനുസൃതം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കേസെടുത്താൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുണ്ടെങ്കിലും ദേശീയപതാക ഉയർത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ നിയമാനുസൃതമായാണ് അവിടെയെല്ലാം നടക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ല ഭരണകൂടം കർണകിയമ്മൻ സ്കൂൾ അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടും ആർ.എസ്.എസ് മേധാവി പതാക ഉയർത്തിയത് ഗൂഢാലോചനയെ തുടർന്നായിരുന്നുവെന്ന് സി.കെ. രാജേന്ദ്രൻ പറഞ്ഞു. കലക്‌ടർ സ്വീകരിച്ച നടപടി നിന്ദ്യമാണെന്നാണ് ശിവരാജൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടത്. മോഹൻ ഭാഗവതിെൻറ പരിപാടികൾ മാസങ്ങൾക്ക് മുമ്പുതന്നെ ഭരണകൂടത്തെ അറിയിച്ചതാണ്. സി.പി.എമ്മിെൻറ അജണ്ട നടപ്പാക്കാനാണ് ഭരണകൂടം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.