Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2022 11:55 AM IST Updated On
date_range 20 Sept 2022 11:55 AM ISTആർ.എസ്.എസ് തലവനാണ് ഗവർണറുടെ റിമോർട്ട് കൺട്രോളറെന്ന് മന്ത്രി എം.ബി. രാജേഷ്
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന സർക്കാറിനെതിരെ ആർ.എസ്.എസ് ഭരണഘടന തലവനെ ആയുധമാക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ മുൻവിധിയോടെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്.
ആർ.എസ്.എസ് തലവനുമായുള്ള കൂടിക്കാഴ്ചയിലൂടെ ഗവർണറുടെ റിമോർട്ട് കൺട്രോൾ എവിടെ നിന്നാണെന്ന് മനിസ്സിലായിരിക്കുകയാണ്. ഗവർണറെ ഉപയോഗിച്ച് ആർ.എസ്.എസ് ഭരണഘടന പ്രതിസന്ധി സൃഷ്ട്ടിക്കുകയാണ്. എൽ.ഡി.എഫ് സർക്കാറിനെ ലക്ഷ്യംവെച്ച് വലിയ ഉപജാപം അരങ്ങേറുകയാണ് എന്നതാണ് ഇതിലൂടെയെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story