ആർ.എസ്.എസ് പ്രസ്താവന: ന്യൂനപക്ഷത്തെ ലക്ഷ്യവെച്ചുള്ളത് -കാനം
text_fieldsതിരുവനന്തപുരം: ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ആർ.എസ്.എസ് തലവന്‍റെ പ്രസ്താവന മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മതന്യൂനപക്ഷത്തിന് എതിരായ പ്രചരണത്തിന്‍റെ പുതിയ മുഖമാണത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ കാലത്ത് ഗവർണർ പദവി അനാവശ്യ ആർഭാടമാണ്. മൃദുഹിന്ദുത്വ സമീപനം കോൺഗ്രസിനെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിർത്തിരേഖ നേർത്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായപരിധിയിൽ ഒഴിവായവരുടെ കാര്യം പുതിയ കൗൺസിൽ തീരുമാനിക്കും
തിരുവനന്തപുരം: പ്രായപരിധി കാരണം സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയ നേതാക്കളുടെ കാര്യം പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൗൺസിൽ തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി വിരുദ്ധ പരസ്യപ്രസ്താവന നടത്തിയ നേതാക്കളുടെ നടപടിയും കൗൺസിൽ പരിശോധിക്കും.
വിജയവാഡ പാർട്ടി കോൺഗ്രസ് കഴിഞ്ഞാവും കൗൺസിൽ ചേരുക. പുതിയ സംസ്ഥാന നിർവാഹക സമിതിയെയും അതിന് ശേഷമാവും തെരഞ്ഞെടുക്കുക. സി. ദിവാകരെന്‍റ പ്രസ്താവന അദ്ദേഹത്തിന്‍റേത് മാത്രമാണെന്നും കേസരി സ്മാരക ട്രസ്റ്റിന്‍റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിെയക്കാൾ പ്രായം കുറഞ്ഞവരായിരിക്കണം അസിസ്റ്റന്‍റ് സെക്രട്ടറിമാർ എന്ന മാർഗനിർദേശം അനുസരിച്ചാവും തെരഞ്ഞെടുപ്പ്. യു.ഡി.എഫ് വിട്ട്, അവരെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് വന്നാൽ എൽ.ഡി.എഫിൽ ഉൾപ്പെടുത്തണമോ എന്ന് ആലോചിക്കാം. എൽ.ഡി.എഫ് വിപുലീകരണം നിലവിൽ ആലോചിച്ചിട്ടില്ല. പുതിയ കക്ഷി വരണമെങ്കിൽ ഘടകകക്ഷികൾ തമ്മിൽ സമവായം ഉണ്ടാവണം. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ വന്നത് ഗുണകരമായി. മുന്നണിക്ക് തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭിക്കാൻ അത് ഇടയാക്കി.
സി.പി.ഐയുടെ 14 ജില്ല സമ്മേളനവും എൽ.ഡി.എഫിന്‍റെ രാഷ്ട്രീയം തെറ്റാണെന്നോ വിട്ടുപോരണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്ന അഭിപ്രായം ഉണ്ടായി.
എൽ.ഡി.എഫ് ശക്തിപ്പെടണം, പ്രതിപക്ഷ ആക്രമണത്തിൽ നിന്ന് മുന്നണിയെ സംരക്ഷിക്കണമെന്നുമാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. വിമർശനവും സ്വയം വിമർശനവും ഘടകങ്ങളിൽ പ്രകടിപ്പിക്കുന്നതിന് പാർട്ടിയിൽ വിലക്കില്ല. ചർച്ചയിൽ സർക്കാറിെനതിരെ വിമർശനം ഉണ്ടായെന്ന് വരാം.
പക്ഷേ സി.പി.ഐ സർക്കാറിന് എതിരാണെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. താൻ ആദ്യം സംസ്ഥാന സെക്രട്ടറി ആയ 2015 ൽ പാർട്ടി അംഗസംഖ്യ 1.20 ലക്ഷം ആയിരുന്നത് 2022 ൽ 1.77 ലക്ഷമായി വർധിച്ചു. കോട്ടയം സമ്മേളനകാലത്ത് 8000 ബ്രാഞ്ചാണുണ്ടായിരുന്നത്. നിലവിൽ 11500 ബ്രാഞ്ചുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.