ദേവസ്വം ബോർഡിൻെറ ക്ഷേത്രത്തിൽ കായികപരിശീലനം; 30 ആർ.എസ്.എസുകാർക്കെതിെര കേസ്
text_fieldsമരട് (കൊച്ചി): ദേവസ്വം ബോർഡിെൻറ ക്ഷേത്രത്തിൽ കായികപരിശീലനം നടത്തിയതിന് 30 ആർ.എസ്.എസ് പ്രവർത്തകർക്കെതിെര കേസ്. അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന കൊച്ചി ദേവസ്വം ബോർഡിെൻറ പരാതിയെത്തുടർന്നാണ് മരട് പൊലീസ് കേസെടുത്തത്. ദേവസ്വത്തിെൻറ കീഴിലുള്ള ക്ഷേത്രങ്ങളിൽ കായികപരിശീലനം നടത്താൻ ബോർഡിെൻറ അനുമതി വേണമെന്നാണ് വ്യവസ്ഥ.
വെള്ളിയാഴ്ച രാത്രി 8.30ന് മരട് തിരു അയിനി സ്വയംഭൂ ശിവ ക്ഷേത്രത്തിലായിരുന്നു സംഭവം. കായികപരിശീലനം തടയാനെത്തിയ നാട്ടുകാരും ആർ.എസ്.എസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പൊലീസ് എത്താത്തതിനെത്തുടർന്ന് സി.ഐയെ വിവരമറിയിച്ചു. എറണാകുളം സൗത്ത് സി.ഐ സിബി ടോമിെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആർ.എസ്.എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കണ്ടാലറിയാവുന്ന 30 പേർക്കേതിെര കേസെടുക്കുകയായിരുന്നു.
നേരത്തേ, നാട്ടുകാർ പരിശീലനത്തിനെതിെര ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. കുറച്ചുനാളായി നിർത്തിവെച്ചിരുന്ന പരിശീലനം വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്.
ക്ഷേത്രത്തിന് മുന്നിൽ വൈറ്റില ദേവസ്വം കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. അനധികൃതമായി ആരും ക്ഷേത്രത്തിൽ പ്രവേശിക്കുകയോ കായികപരിശീലനം നടത്തുകയോ ചെയ്യരുതെന്നാണ് നോട്ടീസിൽ പറയുന്നത്. ക്ഷേത്രനട അടച്ചശേഷം രാത്രി നടക്കുന്ന പരിശീലനങ്ങൾക്ക് പുറമേനിന്നുള്ളവരാണ് എത്തിയിരുന്നത്.
ആർ.എസ്.എസിെൻറ കായികപരിശീലനത്തെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് മരട് മണ്ഡലം പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആർ.കെ. സുരേഷ് ബാബു പറഞ്ഞു. ദേവസ്വം ക്ഷേത്രങ്ങളിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി. വാസുദേവൻ പറഞ്ഞു. ഇടതുസംഘടന പ്രവർത്തകരുടെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചതെന്നും നിരീക്ഷണം തുടരുമെന്നും ലോക്കൽ സെക്രട്ടറി പ്രദീപും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.