ഡി.വൈ.എഫ്.ഐ കലക്ഷൻ സെന്‍റർ വീഡിയോ ആർ.എസ്.എസിന്‍റേതാക്കി പ്രചാരണം
text_fieldsന്യൂഡൽഹി: വയനാട് ഉരുൾ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷന്‍ സെന്‍ററിലെ ദൃശ്യങ്ങൾ ആർ.എസ്.എസിന്‍റെ പേരിലാക്കി പ്രചാരണം. നടി നിഖില വിമൽ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്ന തളിപ്പറമ്പിൽനിന്നുള്ള ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
ദൃശ്യം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വയനാട് എന്നും, ‘ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് ആർ.എസ്.എസ് വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നു, ആർ.എസ്.എസ് മാത്രം’ എന്ന കുറിപ്പ് ചേർത്താണ് ഉത്തരേന്ത്യയിൽ ഹിന്ദുത്വവാദികളുടെ പ്രചാരണം.
ഇതോടെ, മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ അടക്കമുള്ളവർ യഥാർത്ഥ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചു.
A video of Film actress Nikhila Vimal and DYFI’s Kerala Youth Brigade collected relief supplies for victims of Wayanad is shared with RSS Song 'Namaste Sada Vatsale Matruṛbhume' claiming that they are RSS workers. 🤡 pic.twitter.com/q738Gs8zlH
— Mohammed Zubair (@zoo_bear) August 1, 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.