കേരളത്തിൽ പ്രവർത്തകരുടെ എണ്ണം കൂടിയെന്ന് ആർ.എസ്.എസ്
text_fieldsകോഴിക്കോട്: കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകരുടെ എണ്ണം വർധിച്ചതായി പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി. ആകെയുള്ള 1503 മണ്ഡലങ്ങളിൽ 1426 എണ്ണത്തിൽ പ്രവർത്തനം സജീവമാണ്. 56 മണ്ഡലങ്ങളിൽ പുതുതായി പ്രവർത്തനം നടക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
4105 ശാഖകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തൊട്ടാകെ 58,962 ശാഖകൾ. കേരളവും തമിഴ്നാടുമുൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിെൻറ സംഘചാലകായി ഡോ. ആർ. വന്നിയരാജനെ അഖില ഭാരതീയ പ്രതിനിധി സഭ തെരഞ്ഞെടുത്തു. ഭയ്യാജി ജോഷി എന്ന സുരേഷ് ജോഷി ആർ.എസ്.എസ് സർകാര്യവാഹായി തുടരും. ഡോ. മോഹൻ വൈദ്യ, സി.ആർ. മുകുന്ദ എന്നിവരെ പുതുതായി സർകാര്യവാഹായി തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.