പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; ആർ.എസ്.എസ് നേതാവ് ഗോപാലൻകുട്ടി ഓർഗനൈസർ വായിക്കാറില്ലായിരിക്കാം -ബാലശങ്കർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന് ആവർത്തിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ. ആരോപിക്കുകയല്ല, സത്യം പറയുകയാണ് താൻ ചെയ്തത്. തനിക്ക് ആർ.എസ്.എസ് ബന്ധമില്ലെന്ന ഗോപാലന്‍കുട്ടി മാസ്റ്ററുടെ പ്രസ്താവനയോട്, അദ്ദേഹത്തിെൻറ പ്രായാധിക്യവും പദവിയും മാനിച്ച് മറ്റൊന്നും പറയുന്നില്ലെന്ന് ബാലശങ്കർ പ്രതികരിച്ചു.
ആർ.എസ്.എസുകാരല്ലാത്തവരും പത്രാധിപരാകാറുണ്ടെന്നുപറഞ്ഞ വ്യക്തി ഓര്‍ഗനൈസര്‍ വായിക്കില്ലായിരിക്കാം. മല്‍ക്കാനിയും േശഷാദ്രിയും ആർ.എസ്.എസുകാരല്ലെങ്കില്‍ താനും അല്ല.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആർ.എസ്.എസുമായി ചര്‍ച്ച നടത്തിയില്ലെന്ന ഗോപാലന്‍കുട്ടിയുടെ ആരോപണം ബാലശങ്കര്‍ തള്ളി. ആർ.എസ്.എസ് കാര്യാലയത്തിലെത്തി സ്ഥാനാര്‍ഥിയാകാനുള്ള താൽപര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. അത് സംഘത്തിലാരും അറിഞ്ഞില്ലെന്നുപറഞ്ഞാല്‍ അത്ഭുതപ്പെടാനേ സാധിക്കൂ.
സീറ്റ് കിട്ടാത്തതിെൻറ അതൃപ്തിയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന ആക്ഷേപവും അദ്ദേഹം തള്ളി. പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിെൻറ പിന്തുണയുണ്ട്. കേന്ദ്രത്തിൽ വലിയ പദവികൾ കിട്ടുമായിരുന്നു. വേണമെങ്കിൽ കേന്ദ്രമന്ത്രിയുമാകാമായിരുന്നു. അതൊക്കെ വേണ്ടെന്നുെവച്ചത് സ്ഥാനമോഹമില്ലാത്തതുകൊണ്ടാണ്. മികച്ച സ്ഥാനാർഥികളെ നിര്‍ത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. അതാണ് ചോദ്യം ചെയ്തതെന്നും ബാലശങ്കർ പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയുമായി ഒത്തുകളിയുണ്ടെന്ന് കഴിഞ്ഞ ദിവസം ബാലശങ്കർ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു. ചെങ്ങന്നൂരിലെ സ്ഥാനാർഥിത്വം നഷ്ടമായതിന് പിന്നാലെയായിരുന്നു പ്രസ്താവന. ഇത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, സീറ്റ് കിട്ടാത്തതിന്‍റെ നിരാശയിലാണ് പ്രസ്താവനയെന്നാണ് കെ. സുരേന്ദ്രനും വി. മുരളീധരനും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഇതിനോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.