പൊലീസിൽ സംഘ്പരിവാർ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത് ഉന്നതരും
text_fieldsതിരുവനന്തപുരം: പൊലീസിൽ ആർ.എസ്.എസ്, ബി.ജെ.പി അനുഭാവികൾ ഉൾപ്പെട്ട ‘സംഘ്പരിവാർ ശക്തികൾ’ കരുത്താർജിക്കുന്നു. മിക്ക പൊലീസ് സ്റ്റേഷനുകളിലും ഇവർ ശക്തിയായി മാറിയെന്ന് സേനാംഗങ്ങൾ തന്നെ സമ്മതിക്കുന്നു. രാഷ്ട്രീയമില്ലാത്ത, സർക്കാർ അംഗീകരിച്ച ഒറ്റ സംഘടന മാത്രമേ പൊലീസിൽ പാടുള്ളൂവെന്ന നിയമം നിലനിൽക്കെയാണ് ഇൗ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പൊലീസിൽ സംഘ്പരിവാർ അനുഭാവികൾ ഗ്രൂപ്പുണ്ടാക്കുന്നതും രഹസ്യയോഗം േചരുന്നതും ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
അന്ന് അേന്വഷണം നടെന്നങ്കിലും പേരിന് ചിലരെ സ്ഥലംമാറ്റി പ്രമുഖർക്കെതിരായ നടപടി ശിപാർശ പൂഴ്ത്തുകയായിരുന്നു. സംഘ്പരിവാർ അനുകൂലികളുടെ ഇടപെടൽ പല പൊലീസ് സ്റ്റേഷനുകളിലും വർഗീയ േചരിതിരിവ് സൃഷ്ടിക്കുെന്നന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടും ഉന്നതർ ഇവരെ സംരക്ഷിക്കുകയാണ്. പൊലീസ് അസോസിയേഷൻ, ഒാഫിസേഴ്സ് അസോസിയേഷൻ വിഭാഗങ്ങളോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പലരെയും തങ്ങളുടെ പാളയത്തിലെത്തിക്കാൻ സംഘ്പരിവാർ അനുകൂലികൾക്ക് സാധിക്കുെന്നന്ന് സേനാംഗങ്ങൾ പറയുന്നു.
മുമ്പ് യു.ഡി.എഫ് അനുകൂലികളായിരുന്ന പലരും ഇൗ സംഘത്തിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പോലും പലയിടങ്ങളിലും ബി.ജെ.പി-യു.ഡി.എഫ് അനുകൂലികൾ മത്സരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയെൻറ സുരക്ഷാസംഘത്തിലുൾപ്പെടെ സംഘ്പരിവാർ അനുകൂലികൾ നുഴഞ്ഞുകയറിയിട്ടുണ്ടത്രേ. ഇത്തരം സംഘങ്ങളുടെ രഹസ്യയോഗങ്ങളും പലയിടത്തും നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.