Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2023 7:37 AM IST Updated On
date_range 6 Dec 2023 7:43 AM ISTകോടതികളിൽ നടക്കുന്നത് ആർ.എസ്.എസ് റിക്രൂട്ട്മെന്‍റ്, ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ല; വിമർശനവുമായി എം.വി. ഗോവിന്ദൻ
text_fieldsbookmark_border
കണ്ണൂർ: കോടതികളിൽ ആർ.എസ്.എസ് റിക്രൂട്ട്മെന്‍റാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്‍റെയും സംഘ്പരിവാറിന്‍റെയും കോമരമായി പ്രവർത്തിക്കുന്നവരെ ഹൈകോടതികളിലും സുപ്രീംകോടതികളിലും എടുക്കുകയാണ്. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story