െകാലപാതക രാഷ്ട്രീയത്തിന് ഉത്തരം പറയേണ്ടത് ആർ.എസ്.എസ്- കോടിയേരി
text_fieldsതിരുവനന്തപുരം: കേരളത്തിെല െകാലപാതക രാഷ്ട്രീയത്തിന് മുഖ്യമായി ഉത്തരം പറയേണ്ടത് ആർ.എസ്.എസ് ആണെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 1970 നു ശേഷമാണ് രാഷ്ട്രീയ ആക്രമണങ്ങൾ സംസ്ഥാനത്തുണ്ടായത്. 214 സി.പി.എം പ്രവർത്തകർ ഇക്കാലയളവിൽ െകാല്ലെപ്പട്ടു. കൊലപാതക രാഷ്ട്രീയത്തിെൻറ ചേറിൽ പുരണ്ടു കിടക്കുന്ന അമിത് ഷാ സമാധാന സുവിശേഷം പറയാൻ കേരളത്തിൽ വന്നത് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രത്തിൽ ബി.ജെ.പി ഭരണം വന്നശേഷം കേരളത്തിെല ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണം ആക്രമണത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഉപയോഗിക്കുകയാണ്. ഗോരക്ഷയുെട പേരിൽ രാജ്യത്ത് 36 കൊലപാതകങ്ങൾ നടന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നടപ്പാക്കാനാകുന്നില്ല. അതിന് കളെമാരുക്കുന്നതിനാണ് പ്രചാരണങ്ങളുമായി ആർ.എസ്.എസ് ഇറങ്ങിയിരിക്കുന്നത്. എന്താക്രമണം നടത്തിയായും രക്ഷിക്കാർ സർക്കാറുണ്ട് എന്ന സന്ദേശമാണ് കേന്ദ്രം നൽകുന്നത്.
കേരള മുഖ്യമന്ത്രിയുെട പ്രതിഛായ തകർക്കാൻ ബി.െജ.പി പ്രചാരണം നടത്തുന്നു. എന്നാൽ ഇതുമൂലം സി.പി.എമ്മിനെ തകർക്കാനാകില്ല. സി.പി.എമ്മിനെതിരെ ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് വേങ്ങര തെരഞ്ഞെടുപ്പിലാണ്. എന്നാൽ നേരത്തെ കിട്ടിയ വോട്ടു പോലും ഇത്തവണ വേങ്ങരയിൽ ബി.ജെ.പിക്ക് ലഭിച്ചില്ല. മതപരമായി ധ്രുവീകരിക്കാനുള്ള ആർ.എസ്.എസ് ലക്ഷ്യം നടപ്പിലാകിെല്ലന്ന് വേങ്ങര തെളിയിച്ചു. ആർ.എസ്.എസിെൻറ പരിപ്പ് കേരളത്തിൽ വേവില്ലെന്ന് ജനങ്ങൾ തെളിയിച്ചു.
ജനരക്ഷായാത്രക്ക് മങ്ങലേൽപ്പിക്കാനാണ് സോളാർ റിപ്പോർട്ട് പ്രഖ്യാപിച്ചത് എന്ന അമിത് ഷായുെട പ്രഖ്യാപനം ശുദ്ധ അസംബന്ധമാണ്. ഇത് കോൺഗ്രസുമായി സഖ്യം ചേർന്ന് സി.പി.എമ്മിനെതിെര പ്രതികരിക്കാനുള്ള ആലോചനയുെട ഭാഗമാണ്. ഇൗ പ്രചാരണത്തെ നേരിടാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണം. കൊലപാതക കേസിൽ പ്രതിയായ ആളെ സി.പി.എം ബ്രാഞ്ച് െസക്രട്ടറിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് കൊലപാതക കേസുകളിൽ പ്രതിയായ ആളാണ് ബി.ജെ.പിയുടെ അഖിേലന്ത്യാ അധ്യക്ഷനെന്ന് കോടിയേരി തിരിച്ചടിച്ചു.
ബി.ജെ.പിയുടെ ഒരു നേതാവ് സരോജ് പാെണ്ഡ മാർക്സിസ്റ്റുകാരുെട കണ്ണ് ചൂഴ്ന്നെടുക്കണെമന്ന് പറഞ്ഞു. ഇത്രയും മാർക്സിസ്റ്റുകാരുെട കണ്ണുകൊണ്ട് സരോജ് പാണ്ഡെക്ക് എന്താണ് ചെയ്യാനുള്ളത് എന്ന് വ്യക്തമാക്കണം. കേരളത്തിലെ ബി.ജെ.പിക്കാർ ഇൗ പ്രസ്താവന തള്ളിക്കളയുമെന്ന് കരുതി. എന്നാൽ എന്ത് വഷളത്തരവും ഏെറ്റടുക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു.
വികസനത്തിെൻറ കാര്യത്തിൽ ഏറ്റുമുട്ടാമെന്ന അമിത്ഷായുെട െവല്ലുവിളി ഏറ്റെടുക്കാൻ എൽ.ഡി.എഫ് തയാറാണ്. ബി.ജെ.പി ഭരിക്കുന്ന ഏത് സംസ്ഥാനത്തേക്കാളും മുൻപന്തിയിലാണ് കേരളം. എന്നാൽ, ബി.െജ.പിയുമായി അക്രമത്തിെൻറ കാര്യത്തിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല. ആക്രമണങ്ങളെ അക്രമം കൊണ്ട് നേരിടാനല്ല, ആർ.എസ്.എസിനെ തുറന്നു കാണിച്ച് ജനങ്ങൾക്കിടയിൽ ഒറ്റെപ്പടുത്താനാണ് തങ്ങളുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
സോളാർ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പുറത്തു പറായാൻ കൊള്ളിെല്ലന്നാണ് അറിയുന്നത്. നേരത്തെ പുറത്തു വിട്ട് പ്രശ്നമുണ്ടാക്കണോ എന്ന് കേൺഗ്രസ് തീരുമാനിക്കെട്ട എന്നും കോടിയേരി പരിഹസിച്ചു. സി.പി.എമ്മിെന ലക്ഷ്യമാക്കി നടക്കുന്ന പ്രചരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി ഒക്ടേബർ 21മുതൽ ജനജാഗ്രതാ യാത്ര നടത്തും. 140 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് നേതാക്കൾ ജനങ്ങെള സന്ദർശിക്കുമെന്നും കോടിയേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.