സുപ്രധാന തസ്തികകളിൽ ആർ.എസ്.എസുകാർ കയറിപ്പറ്റുന്നു; അസോസിയേഷനെ വിമർശിച്ച് കോടിയേരി
text_fieldsപത്തനംതിട്ട: പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആർ.എസ്.എസ് അനുകൂലികള്‍ കൈയടക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. സ്പെഷ്യൽ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനും ചിലർ താൽപര്യം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സുപ്രധാന ജോലികളില്‍ ആർ.എസ്.എസ് അനുകൂലികള്‍ കയറിപറ്റുകയാണെന്നും കോടിയേരി പറഞ്ഞു.
സ്റ്റേഷനിലെ റൈറ്റർ ഉൾപ്പെടെയുള്ള നിർണായക സ്ഥാനങ്ങൾ വഹിക്കുന്നത് ആർ.എസ്.എസ് ആണ്. ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. ആ ഒഴിവുകളിലേക്ക് ആർ.എസ്.എസുകാര്‍ കയറിക്കൂടുകയാണ്.
കെ റെയില്‍ പദ്ധതിയുടെ ചെലവ് 84000 കോടി കവിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സി.പി.എം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.