ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് കോഴിക്കോട്ട്
text_fieldsകോഴിക്കോട്: രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സർസംഘചാലക് മോഹൻ ഭാഗവത് കോഴിക്കോട് എത്തി. രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഭാഗവതിനെ ആർ.എസ്.എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് സർജിത് ലാൽ, കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അഡ്വ. പി.കെ. ശ്രീകുമാർ എന്നിവർ സ്വീകരിച്ചു.
ആർ.എസ്.എസിന്റെ 100 വർഷത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5ന് കേസരി ഭവനിൽ നടക്കുന്ന അമൃതശതം വ്യാഖ്യാനമാല-പ്രഭാഷണ പരമ്പരയിൽ ‘ആർ.എസ്.എസ് സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തിൽ പ്രസംഗിക്കും. കേസരി വാരിക സംഘടിപ്പിക്കുന്നതാണ് പരിപാടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് & കസ്റ്റംസ് റിട്ട. സ്പെഷ്യല്‍ സെക്രട്ടറി ജോണ്‍ ജോസഫ് അധ്യക്ഷത വഹിക്കും. അമൃതശതം സംഘാടകസമിതി അധ്യക്ഷനും മുന്‍ ഇന്‍കം ടാക്സ് ചീഫ് കമ്മിഷണറുമായ പി.എന്‍. ദേവദാസ് പങ്കെടുക്കും.
കോഴിക്കോട്ടെ പരിപാടിക്ക് ശേഷം മോഹൻ ഭാഗവത് വള്ളിക്കാവ് അമൃത എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്ന ശിബിരത്തിൽ പങ്കെടുക്കും. തുടർന്ന് വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽ അമൃതാനന്ദമയിയെ സന്ദർശിക്കും. 9, 10 തീയതികളിൽ തിരുവനന്തപുരത്ത് വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.